0%

Chapter Title : നവ്യാപുരാണം 8 [പ്രിയപ്പെട്ട പ്രിയ]

മുഖം ഉയർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി.

രാഹുൽ:"സത്യമായിട്ടും. നീ അങ്ങനെ എല്ലാം പെരുമാറിയത് കൊണ്ട്‌ എനിക്ക് ഒരു തരി പോലും വിഷമം തോന്നിയില്ല. ദേഷ്യം വന്നാൽ ആരും ചെയ്യുന്ന കാര്യങ്ങൾ മാത്രമേ നീ ചെയ്തുള്ളു. എന്റെ ഏക വിഷമം, നിന്റെ ഉള്ളില്‍ ഉള്ള ആ വിഷമം നീ എന്നോട് പങ്ക് വെച്ചില്ല എന്നുള്ളത് മാത്രം ആണ്‌. പക്ഷേ അത് പറയാൻ ഞാൻ നിന്നെ നിര്‍ബന്ധിക്കില്ല. നിനക്ക് അത് എപ്പോഴെങ്കിലും എന്നോട് പറയണം എന്ന് തോന്നിയാല്‍ മാത്രം പറഞ്ഞാൽ മതി."

നവ്യ മുഖം കുനിച്ച് അവന്റെ നെഞ്ചില്‍ ഒരു ഉമ്മ നല്‍കി. എന്നിട്ട് പറഞ്ഞു "എനിക്ക് എന്റെ കുട്ടൂസിന്റെ അടുത്ത് ഒളിച്ച് വെക്കാൻ ഒന്നുമില്ല. ഞാൻ അത് പറയാം പക്ഷെ പറഞ്ഞാൽ എന്റെ പാവം അമ്മയെ പറ്റി മോശം വിചാരിക്കരുത്."

രാഹുൽ അത്ഭുതത്തോടെ:"നിന്റെ ആ പാവം അമ്മയെ പറ്റി ഞാൻ എന്ത് മോശം വിചാരിക്കാൻ ആണ്‌?"

നവ്യ:"ഞാൻ ആ കാര്യം പറയുന്നതിനു മുമ്പ് വേറെ ഒരു കാര്യം പറയാം, ഞാനും അമ്മയും തമ്മില്‍ 16 വയസ്സിന്റെ വിത്യാസമേ ഉള്ളു."

രാഹുൽ ഒരു ഞെട്ടലോടെ:"ഹേ.. അതെങ്ങനെ?"

നവ്യ:"എന്റെ അമ്മക്ക് 16 വയസ്സായപ്പോൾ ആണ്‌ എന്റെ അച്ഛൻ അമ്മയെ കല്യാണം കഴിച്ചത്."

രാഹുൽ:"അയ്യോ അത് നിയമവിരുദ്ധമല്ലേ? 18 വയസ്സെങ്കിലും ആകണ്ടേ?"
നവ്യ:"അമ്മ പറഞ്ഞത്, അന്ന് അങ്ങനെ വല്യ കുഴപ്പം ഒന്നും ഇല്ലായിരുന്നു എന്നാ. അല്ലെങ്കിൽ തന്നെ ആ നാട്ടിലെ പ്രമാണി ആയ അച്ഛൻ പറഞ്ഞാൽ, അമ്പലത്തിലെ പാവം പൂജാരി കല്യാണം നടത്താതെ ഇരിക്കുമോ?"

രാഹുൽ:"ഞാനും ചിന്തിച്ചിരുന്നു, എങ്ങനെ ഒരു ദേവതയുടെ ഭംഗി ഉള്ള നിന്റെ അമ്മയെ, കാട്ടാളന്റെ മുഖമുള്ള നിന്റെ അച്ഛൻ കല്യാണം കഴിച്ചു എന്ന്."

നവ്യ:"അത് മുത്തച്ഛനും മുത്തശ്ശിയും മരിച്ചതിനു ശേഷം അമ്മക്ക് ആകെ ഉണ്ടായിരുന്നത് ഒരു അമ്മാവന്‍ ആണ്‌. ഗള്‍ഫില്‍ പോകാൻ ഉള്ള ഒരു വിസക്കും ടിക്കറ്റിനും വേണ്ടിയാണ് ആ അമ്മാവന്‍, അമ്മയെ എന്റെ അച്ഛന് കല്യാണം കഴിപ്പിച്ചു കൊടുത്തത്. ചോദിക്കാനും പറയാനും ആരും ഇല്ലാത്തത് കൊണ്ട്‌ അന്ന് മുതൽ എന്റെ അച്ഛൻ അമ്മയെ തല്ലാന്‍ തുടങ്ങിയതാണ്. എന്റെ അമ്മ

💬 Comments

View all comments