0%

Chapter Title : നവ്യാപുരാണം 8 [പ്രിയപ്പെട്ട പ്രിയ]

ഒരു പാവം ആണ്‌, എത്ര അടിയും ഇടിയും കൊണ്ടാലും അച്ഛനെ ദൈവത്തെ പോലെ കണ്ട് കൂടെ നില്‍ക്കും."

രാഹുൽ:"അയ്യോ. പാവം. നമുക്ക് ഇങ്ങോട്ട് കൊണ്ട്‌ വന്ന് നമ്മുടെ കൂടെ നിർത്തിക്കൂടെ?"

നവ്യക്ക് അത് കേട്ടപ്പോൾ ഒരുപാട്‌ സന്തോഷം തോന്നിയെങ്കിലും, നവ്യ:"അമ്മ എന്ത് വന്നാലും അച്ഛനെ വിട്ട് വരില്ല. ഞാൻ മുമ്പ് കുറെ പറഞ്ഞിട്ടുള്ളതാണ്, നമുക്ക് എങ്ങോട്ടെങ്കിലും ഓടി പോകാം എന്ന് എല്ലാം."

രാഹുൽ:"അച്ഛൻ എപ്പോഴും ഇങ്ങനെ ആയിരുന്നോ?"

നവ്യ:"അമ്മ പറഞ്ഞത്, ആദ്യ രാത്രിയില്‍ കുടിക്കാൻ കൊണ്ടുവന്ന പാലിന് ചൂടില്ലായിരുന്നു എന്ന് പറഞ്ഞാണ് ആദ്യത്തെ അടി കിട്ടുന്നത്. അന്ന് മുതൽ അച്ഛന്റെ കൈ വീഴാത്ത ദിവസങ്ങൾ കുറവാണ്‌ അമ്മക്ക്. എനിക്ക് തോന്നുന്നത് അമ്മയെ കാണാന്‍ നല്ല ഭംഗി ഉള്ളതിന്റെ ഒരു വല്ലാത്ത കോംപ്ലക്സ് അച്ഛന്റെ ഉള്ളില്‍ ഉണ്ട് എന്നാണ്‌. അമ്മയെ ഏതെങ്കിലും ആണുങ്ങള്‍ നോക്കിയാൽ പോലും അടി കിട്ടുന്നത് അമ്മക്ക് ആണ്‌. അത് അമ്മയുടെ കാര്യത്തില്‍ മാത്രമല്ല, എന്റെ കാര്യത്തിലും അങ്ങനെ ആണ്‌. അത് കൊണ്ട്‌ ആണ്‌ എന്നെ ചെറുപ്പം മുതൽ ഗേൾസ് ഒണ്‍ലി സ്കൂളിൽ പഠിപ്പിച്ചത്. ഞാൻ പുറം ലോകം തന്നെ കണ്ടിട്ടില്ല. വീടും സ്കൂളും ആയിരുന്നു എന്റെ ലോകം."

ഒരു ദീര്‍ഘനിശ്വാസം എടുത്ത് വിട്ടതിനു ശേഷം നവ്യ തുടർന്നു "നീ ചോദിച്ചില്ലേ എന്റെ ആദ്യത്തെ ട്രിപ്പ് ആണോ എന്ന്. എന്റെ സ്കൂളിൽ നിന്ന് എല്ലാ വര്‍ഷവും ട്രിപ്പ് എല്ലാം പോകും. ഞാനും ഒരുപാട്‌ കൊതിച്ചിട്ടുണ്ട്. പക്ഷെ എന്നെ ഒരിടത്തും വിടില്ല. അച്ഛനോട് ചോദിക്കാൻ പോലും എനിക്ക് ദൈര്യം ഇല്ല, അമ്മയോട് കുറേ കെഞ്ചി ചോദിക്കും, പക്ഷെ ആ പാവത്തിന് എന്ത് ചെയ്യാൻ കഴിയും? എന്റെ അമ്മ ഞാൻ കാണാതെ മാറി ഇരുന്ന് കരയും എന്റെ അവസ്ഥ ഓര്‍ത്ത്. പിന്നെ കാര്യങ്ങൾ മനസ്സിലാവുന്ന പ്രായമായപ്പോൾ ഞാൻ അമ്മയോട് ചോദിക്കാൻ പോലും പോകാറില്ല. ആകെ ട്രിപ്പ് എന്ന് പറയാൻ പോയിട്ടുള്ളത് ഒരു തവണ ഒരു കുഞ്ഞു മാളിലും, പിന്നെ കുറച്ച് തവണ ബന്ധുക്കളുടെ വീട്ടിലും ആണ്‌. കല്യാണത്തിന് പോലും സ്വര്‍ണ്ണം എടുക്കാനോ, സാരി എടുക്കാനോ ഒന്നും ഞാനോ അമ്മയോ പോയിട്ടില്ല.

💬 Comments

View all comments