0%

Chapter Title : നവ്യാപുരാണം 8 [പ്രിയപ്പെട്ട പ്രിയ]

അച്ഛൻ കൊണ്ടുവന്നു ഞാനും അമ്മയും ഇട്ടു, അത്ര തന്നെ."

കുറച്ച് സമയം നവ്യ മിണ്ടാതെ ഇരുന്നു. രാഹുലും ക്ഷമയോടെ കാത്തിരുന്നു..

കുറച്ച് കഴിഞ്ഞ് നവ്യ:"പക്ഷേ ഞാൻ പ്ലസ് 2വില്‍ പഠിക്കുമ്പോൾ, കൃത്യമായി എന്റെ സ്കൂൾ ട്രിപ്പ് ഉള്ള സമയത്ത്‌ അച്ഛന് ചെന്നൈയിൽ ഒരു ബിസിനസ്സ് ആവശ്യത്തിന്‌ പോകണമെന്ന് പറഞ്ഞു. അച്ഛൻ ഒരാഴ്ച്ച ഉണ്ടാവില്ല എന്ന് പറഞ്ഞു. (ഒരു തേങ്ങൽ നവ്യയുടെ ഉള്ളില്‍ നിന്നും അറിയാതെ വന്ന് പോയി) എന്റെ മുൻജന്മ പാപത്തിന്റെ ഫലം കൊണ്ട്‌, ഞാൻ വീണ്ടും ഒന്ന് ആഗ്രഹിച്ച് പോയി ട്രിപ്പ് പോകണമെന്ന്. വര്‍ക്കല, പൊന്മുടി, തിരുവനന്തപുരം എല്ലാം ചേര്‍ന്ന് മൂന്ന്‌ ദിവസത്തെ ട്രിപ്പ് ആയിരുന്നു പ്ലാൻ ചെയ്തിരുന്നത്. (നവ്യയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകാന്‍ തുടങ്ങി) എന്റെ പാവം അമ്മയുടെ കാലനായി ജനിച്ച ഞാൻ എന്റെ അമ്മയുടെ പുറകേ നടന്ന് ചോദിച്ചു. ഒടുവിൽ ഒരുപാട്‌ പേടി ഉണ്ടായിരുന്നെങ്കിലും എന്റെ ഒരു ആഗ്രഹമെങ്കിലും നടക്കട്ടെ എന്ന് വിചാരിച്ച് അമ്മ ഒടുവിൽ എന്റെ വാശിയുടെ പുറത്ത്‌ സമ്മതിച്ചു. അച്ഛൻ ചെന്നൈക്ക് പോയതും ഞാനും അമ്മയും ഒരുക്കങ്ങള്‍ എല്ലാം തുടങ്ങി."

നവ്യ പറയാൻ കഴിയാതെ കുറച്ച് നേരം അവന്റെ നെഞ്ചില്‍ മുഖം പൊത്തി കരഞ്ഞു. ഒടുവിൽ നവ്യ തേങ്ങലോടെ വീണ്ടും പറയാൻ തുടങ്ങി..

"പ... പ.. പക്ഷേ, എന്റെ അച്ഛന്റെ ഒരു സുഹൃത്തിന്റെ മകൾ കോമേഴ്സിൽ പഠിക്കുന്നുണ്ടായിരുന്നു. ഞാ... ഞാ.. ഞാനും ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ ആ.. ആ അങ്കിൾ അച്ഛനെ വിളിച്ച് പൊന്മുടിയിൽ പോകുമ്പോൾ അട്ട ഉണ്ടാവും അത് കൊണ്ട്‌ കല്ലുപ്പോ, കുമ്മായമോ എന്തെങ്കിലും കരുതണം എന്ന് വിളിച്ച് പറഞ്ഞു..."

നവ്യയുടെ ശരീരം വീണ്ടും വിറക്കാൻ തുടങ്ങി. രാഹുൽ അവളെ പരമാവധി മുറുക്കെ ചേർത്ത് പിടിച്ച് അവള്‍ക്ക് ചൂടും കരുത്തും നൽകാൻ ശ്രമിച്ചു. കേൾക്കാൻ പോകുന്ന ക്രൂരതയുടെ ആഴം രാഹുലിന് ഊഹിക്കാൻ കഴിയുന്നുണ്ട്. നവ്യയോട് ഇനി മുമ്പോട്ട് ഉള്ളത് പറയണ്ട എന്ന് പറയാൻ അവന്‍ ആഗ്രഹിച്ചു. പക്ഷെ നവ്യക്ക് അത് പറഞ്ഞ്‌ കഴിഞ്ഞാൽ ഒരുപക്ഷെ അല്പം ആശ്വാസം കിട്ടിയാലോ എന്ന് വിചാരിച്ചു തടയേണ്ട എന്ന് തീരുമാനിച്ചു.

നവ്യ:"ഞാൻ പോകാൻ വേണ്ടി എല്ലാം

💬 Comments

View all comments