0%

Chapter Title : നവ്യാപുരാണം 8 [പ്രിയപ്പെട്ട പ്രിയ]

മാത്രമല്ല, എന്റെ കാര്യത്തിലും അങ്ങനെ ആണ്‌. അത് കൊണ്ട്‌ ആണ്‌ എന്നെ ചെറുപ്പം മുതൽ ഗേൾസ് ഒണ്‍ലി സ്കൂളിൽ പഠിപ്പിച്ചത്. ഞാൻ പുറം ലോകം തന്നെ കണ്ടിട്ടില്ല. വീടും സ്കൂളും ആയിരുന്നു എന്റെ ലോകം."

ഒരു ദീര്‍ഘനിശ്വാസം എടുത്ത് വിട്ടതിനു ശേഷം നവ്യ തുടർന്നു "നീ ചോദിച്ചില്ലേ എന്റെ ആദ്യത്തെ ട്രിപ്പ് ആണോ എന്ന്. എന്റെ സ്കൂളിൽ നിന്ന് എല്ലാ വര്‍ഷവും ട്രിപ്പ് എല്ലാം പോകും. ഞാനും ഒരുപാട്‌ കൊതിച്ചിട്ടുണ്ട്. പക്ഷെ എന്നെ ഒരിടത്തും വിടില്ല. അച്ഛനോട് ചോദിക്കാൻ പോലും എനിക്ക് ദൈര്യം ഇല്ല, അമ്മയോട് കുറേ കെഞ്ചി ചോദിക്കും, പക്ഷെ ആ പാവത്തിന് എന്ത് ചെയ്യാൻ കഴിയും? എന്റെ അമ്മ ഞാൻ കാണാതെ മാറി ഇരുന്ന് കരയും എന്റെ അവസ്ഥ ഓര്‍ത്ത്. പിന്നെ കാര്യങ്ങൾ മനസ്സിലാവുന്ന പ്രായമായപ്പോൾ ഞാൻ അമ്മയോട് ചോദിക്കാൻ പോലും പോകാറില്ല. ആകെ ട്രിപ്പ് എന്ന് പറയാൻ പോയിട്ടുള്ളത് ഒരു തവണ ഒരു കുഞ്ഞു മാളിലും, പിന്നെ കുറച്ച് തവണ ബന്ധുക്കളുടെ വീട്ടിലും ആണ്‌. കല്യാണത്തിന് പോലും സ്വര്‍ണ്ണം എടുക്കാനോ, സാരി എടുക്കാനോ ഒന്നും ഞാനോ അമ്മയോ പോയിട്ടില്ല. അച്ഛൻ കൊണ്ടുവന്നു ഞാനും അമ്മയും ഇട്ടു, അത്ര തന്നെ."

കുറച്ച് സമയം നവ്യ മിണ്ടാതെ ഇരുന്നു. രാഹുലും ക്ഷമയോടെ കാത്തിരുന്നു..

കുറച്ച് കഴിഞ്ഞ് നവ്യ:"പക്ഷേ ഞാൻ പ്ലസ് 2വില്‍ പഠിക്കുമ്പോൾ, കൃത്യമായി എന്റെ സ്കൂൾ ട്രിപ്പ് ഉള്ള സമയത്ത്‌ അച്ഛന് ചെന്നൈയിൽ ഒരു ബിസിനസ്സ് ആവശ്യത്തിന്‌ പോകണമെന്ന് പറഞ്ഞു. അച്ഛൻ ഒരാഴ്ച്ച ഉണ്ടാവില്ല എന്ന് പറഞ്ഞു. (ഒരു തേങ്ങൽ നവ്യയുടെ ഉള്ളില്‍ നിന്നും അറിയാതെ വന്ന് പോയി) എന്റെ മുൻജന്മ പാപത്തിന്റെ ഫലം കൊണ്ട്‌, ഞാൻ വീണ്ടും ഒന്ന് ആഗ്രഹിച്ച് പോയി ട്രിപ്പ് പോകണമെന്ന്. വര്‍ക്കല, പൊന്മുടി, തിരുവനന്തപുരം എല്ലാം ചേര്‍ന്ന് മൂന്ന്‌ ദിവസത്തെ ട്രിപ്പ് ആയിരുന്നു പ്ലാൻ

💬 Comments

View all comments