0%

Chapter Title : നവ്യാപുരാണം 8 [പ്രിയപ്പെട്ട പ്രിയ]

ചെയ്തിരുന്നത്. (നവ്യയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകാന്‍ തുടങ്ങി) എന്റെ പാവം അമ്മയുടെ കാലനായി ജനിച്ച ഞാൻ എന്റെ അമ്മയുടെ പുറകേ നടന്ന് ചോദിച്ചു. ഒടുവിൽ ഒരുപാട്‌ പേടി ഉണ്ടായിരുന്നെങ്കിലും എന്റെ ഒരു ആഗ്രഹമെങ്കിലും നടക്കട്ടെ എന്ന് വിചാരിച്ച് അമ്മ ഒടുവിൽ എന്റെ വാശിയുടെ പുറത്ത്‌ സമ്മതിച്ചു. അച്ഛൻ ചെന്നൈക്ക് പോയതും ഞാനും അമ്മയും ഒരുക്കങ്ങള്‍ എല്ലാം തുടങ്ങി."

നവ്യ പറയാൻ കഴിയാതെ കുറച്ച് നേരം അവന്റെ നെഞ്ചില്‍ മുഖം പൊത്തി കരഞ്ഞു. ഒടുവിൽ നവ്യ തേങ്ങലോടെ വീണ്ടും പറയാൻ തുടങ്ങി..

"പ... പ.. പക്ഷേ, എന്റെ അച്ഛന്റെ ഒരു സുഹൃത്തിന്റെ മകൾ കോമേഴ്സിൽ പഠിക്കുന്നുണ്ടായിരുന്നു. ഞാ... ഞാ.. ഞാനും ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ ആ.. ആ അങ്കിൾ അച്ഛനെ വിളിച്ച് പൊന്മുടിയിൽ പോകുമ്പോൾ അട്ട ഉണ്ടാവും അത് കൊണ്ട്‌ കല്ലുപ്പോ, കുമ്മായമോ എന്തെങ്കിലും കരുതണം എന്ന് വിളിച്ച് പറഞ്ഞു..."

നവ്യയുടെ ശരീരം വീണ്ടും വിറക്കാൻ തുടങ്ങി. രാഹുൽ അവളെ പരമാവധി മുറുക്കെ ചേർത്ത് പിടിച്ച് അവള്‍ക്ക് ചൂടും കരുത്തും നൽകാൻ ശ്രമിച്ചു. കേൾക്കാൻ പോകുന്ന ക്രൂരതയുടെ ആഴം രാഹുലിന് ഊഹിക്കാൻ കഴിയുന്നുണ്ട്. നവ്യയോട് ഇനി മുമ്പോട്ട് ഉള്ളത് പറയണ്ട എന്ന് പറയാൻ അവന്‍ ആഗ്രഹിച്ചു. പക്ഷെ നവ്യക്ക് അത് പറഞ്ഞ്‌ കഴിഞ്ഞാൽ ഒരുപക്ഷെ അല്പം ആശ്വാസം കിട്ടിയാലോ എന്ന് വിചാരിച്ചു തടയേണ്ട എന്ന് തീരുമാനിച്ചു.

നവ്യ:"ഞാൻ പോകാൻ വേണ്ടി എല്ലാം തയ്യാറായി അതിരാവിലെ കുളിച്ച് ഒരുങ്ങി വാതിൽ തുറന്നപ്പോൾ കണ്ടത് മുമ്പിൽ നില്‍ക്കുന്ന അച്ഛനെയാണ്... കു... കു.. കു.. കുറച്ച് സമയത്തേക്ക് എനിക്ക് ബോധം ഇല്ലാത്ത പോലത്തെ ഒരു അവസ്ഥ ആയിരുന്നു. പിന്നെ ഓര്‍മ്മ വരുമ്പോൾ എന്റെ മുടിയില്‍ പിടിച്ച് അച്ഛൻ ഉള്ളിലേക്ക് വലിച്ച് കൊണ്ട്‌ പോവുകയാണ്‌. ഒരു കരച്ചില്‍ കേട്ട് ഞാൻ ചുറ്റും നോക്കി ആരാണ്‌ കരയുന്നത് എന്ന്, ഒരു കണ്ണാടിയുടെ മുമ്പിലൂടെ

💬 Comments

View all comments