0%

Chapter Title : നവ്യാപുരാണം 8 [പ്രിയപ്പെട്ട പ്രിയ]

എന്നെ വലിച്ചിഴച്ച് കൊണ്ടുപോയപ്പോള്‍ ഞാൻ എന്നെ തന്നെ കണ്ടു, അപ്പോഴാണ് മനസ്സിലായത് എന്റെ വായിൽ നിന്ന് തന്നെ ആണ്‌ കരച്ചില്‍ വരുന്നത് എന്ന്. പക്ഷെ അതിലും അത്ഭുദം തോന്നിയത്‌ എന്റെ കരച്ചിലിന്റെ ഒപ്പം മറ്റൊരു കരച്ചില്‍ കേട്ടപ്പോൾ ആണ്‌. ഞാൻ തല മെല്ലെ തിരിച്ചു നോക്കിയപ്പോൾ അച്ഛൻ മറ്റെ കൈ കൊണ്ട്‌ എന്റെ...എന്റെ... എന്റെ അമ്മയെ മുടിയില്‍ പിടിച്ച് വലിച്ച് കൊണ്ട്‌ വരുകയാണ്. എന്റെ ചെവിയില്‍ ആദ്യം വീഴുന്ന വാക്കുകൾ 'സ്വന്തം മകളെ വ്യഭിചരിക്കാനായി ഒരുക്കി അയക്കുന്നോടി തേവിടിശ്ശി' എന്നാണ്.

വീണ്ടും ഒന്നും പറയാൻ കഴിയാതെ നവ്യ കുറെ നേരം കരഞ്ഞു...

അതിനുശേഷം "ഞങ്ങളെ രണ്ട് പേരെയും ഒരു മുറിയില്‍ കൊണ്ടുപോയിട്ട് എന്നെ ഒരു ജനലില്‍ കെട്ടി ഇട്ടു. എന്നിട്ട്... എന്നിട്ട്.. എന്റെ മുന്‍പില്‍ ഇട്ട് എന്റെ അമ്മയെ ഒരു ഒരു ഇരുമ്പ് വടി കൊണ്ട്‌ പൊതിരെ തല്ലാന്‍ തുടങ്ങി. എന്റെ അമ്മയുടെ എല്ലൂകള്‍ പൊടിയുന്ന ശബ്ദം എനിക്ക് കൃത്യമായി കേൾക്കാമായിരുന്നു. അമ്മയുടെ ബോധം പോകുന്ന വരെ അച്ഛൻ അടിച്ചു അമ്മയെ. എന്റെ ബോധം പോകുന്നതിന് മുമ്പ് ഞാൻ കേട്ടത് 'നിന്നെ ഞാൻ അടിക്കുന്നില്ല, കാരണം നീ വല്ല ചട്ട്കാലിയും ആയാൽ നിന്നെ ഇവിടുന്നു കെട്ടിച്ച് അയക്കുമ്പോള്‍ അതിനുവേണ്ടി ഞാൻ കൂടുതൽ സ്ത്രീധനം കൊടുക്കേണ്ടി വരും. പക്ഷേ ഇനി നീ ട്രിപ്പ് പോകാൻ പ്ലാൻ ചെയ്യുമ്പോൾ അവിടെ ബോധം കെട്ട് കിടക്കുന്ന അമ്മയെ കണ്ടല്ലോ അത് ഓര്‍മ്മ ഉണ്ടാവണം.' ഞാൻ ഒന്നും മിണ്ടിയില്ല... അച്ഛനെ വാതിൽ പടിയില് കണ്ടപ്പോൾ മുതൽ എന്റെ ബോധം പോവുന്നത് വരെ ഞാൻ ഒന്നും മിണ്ടിയില്ല. എന്റെ അമ്മയെ അച്ഛൻ തല്ലി ചതക്കുമ്പോളും ഞാൻ ഒന്നും മിണ്ടിയില്ല... "

നവ്യ ഉറക്കെ ഉറക്കെ കരഞ്ഞു... രാഹുലും അവളെ ചേര്‍ത്ത് പിടിച്ച് കരഞ്ഞു.. കുറേ നേരം പരസ്പരം ഒന്നും പറയാതെ

💬 Comments

View all comments