0%

Chapter Title : നവ്യാപുരാണം 8 [പ്രിയപ്പെട്ട പ്രിയ]

സ്വിമ്മിംഗ് പൂൾ ഉണ്ട്. സ്വിമ്മിംഗ് പൂൾ ഉപയോഗിക്കാൻ സാധാരണ രീതിയില്‍ രാവിലെ 8 മണി മുതൽ വൈകുന്നേരം 7 മണി വരെ ആണ്‌. പക്ഷെ ഇപ്പോൾ ഓഫ് സീസൺ ആയത് കൊണ്ടും ബീച്ചിൽ സ്വിമ്മിംഗ് പറ്റില്ലാത്തത് കൊണ്ടും ആ rule പ്രശ്നം അല്ല സർ. അത് കൂടാതെ നമുക്ക് ജിം ഉണ്ട്, entertainment റൂം ഉണ്ട്, ഇത് രണ്ടും 24 മണിക്കൂറും ഉപയോഗിക്കാം. ഫുഡ് മെനുവും സമയക്രമങ്ങളും മുറിയില്‍ തന്നെ ഉണ്ട്. അത് കൂടാതെ എന്ത് ആവശ്യം ഉണ്ടെങ്കിലും ഈ നംബറിൽ വിളിച്ചാല്‍ മതി. Room Service വേണമെങ്കിൽ 111 എന്ന നംബറിലേക്ക് മുറിയില്‍ നിന്ന് വിളിച്ചാല്‍ മതി.

തോമസ് ചിരിച്ച് കൊണ്ട്‌:"ഇത് കാണാപാഠം പഠിച്ച് വെച്ചിരിക്കുകയാണോ?"

രോഹിണി ചിരിച്ച് കൊണ്ട്‌:"കുറച്ച് നാളായിട്ട് ഇവിടെ ജോലി ചെയ്യുന്നതാണ് സർ. അത് കൊണ്ട്‌ ഇപ്പോൾ ശീലമായി."

രോഹിണി പുറകോട്ട് നോക്കി:"ടോണി, ഇവരെ സ്യൂട്ട് റൂമിലേക്ക് കൊണ്ട്‌ പോകൂ."

രോഹിണി തിരിച്ച് മാത്യു അങ്കിളിനെ നോക്കികൊണ്ട്:"സർ ലഗേജ് ഉണ്ടെങ്കിൽ വണ്ടിയുടെ കീ ടോണിയുടെ കൈയ്യിൽ കൊടുത്താൽ മതി. ടോണി മുറിയില്‍ എത്തിച്ചോളും. വേറെ എന്തുണ്ടെങ്കിലും എന്നെ ഈ റിസപ്ഷൻ നംബറിലേക്ക് വിളിച്ചാല്‍ മതി."

മാത്യു രോഹിണിയുടെ നേരെ കൈ നീട്ടി, രോഹിണി തിരിച്ചും കൈ കൊടുത്തു. മാത്യു അവൾക്ക് ഷേക് ഹാന്‍ഡ് കൊടുത്തു കൊണ്ട്‌ പറഞ്ഞു "you have been absolutely wonderful. Professional, precise and yet courteous. Thank you"

രോഹിണിയുടെ മുഖം സന്തോഷം കൊണ്ട്‌ വിടര്‍ന്നു അവൾ പുഞ്ചിരിച്ചു കൊണ്ട്‌:"താങ്ക് യു സർ, it means a lot to me."

രോഹിണി പുറകോട്ട് നോക്കി "ടോണി" എന്ന് വിളിച്ചു.
ടോണി:"വരൂ സാർ"

തോമസ് പുറത്തേക്ക്‌ നോക്കി ഉറക്കെ വിളിച്ചു:"അതേ ഇവിടെ വന്നിട്ട് ഈ പൂന്തോട്ടം മാത്രം കണ്ടാൽ മതിയോ? വാ

💬 Comments

View all comments