Chapter Title : നഴ്സിന്റെ കൂടെ 2 [Sahil]
ചെറിയ ഹൈ പറഞ്ഞു.
“ഇതെന്താ ഇവിടെ?”
“തന്നെ കാണാൻ വന്നതാ.”
“ശരിക്കും?”
”അതെ. അല്ലാതെ ഈ ഫാൻസി ഷോപ്പിൽ എനിക്ക് എന്ത് കാര്യം?”
അവൾ ചിരിച്ചു. “കൊള്ളാലോ ചെറുക്കൻ… പക്ഷേ ഇവിടെ ആരെങ്കിലും കണ്ടാൽ?”
“വാ… കുറച്ച് അപ്പുറം ഒരു ഐസ്ക്രീം പാർലർ ഉണ്ട്. അവിടെ പോകാം.”
അങ്ങനെ രണ്ടുപേരും ഐസ്ക്രീം പാർലറിൽ ഇരുന്ന് സംസാരിച്ചു. ആദ്യം ചെറിയൊരു മടിയുണ്ടായിരുന്നു. പക്ഷേ പിന്നെ സംസാരത്തിന് അവസാനം ഉണ്ടായില്ല. അടുത്തിരുന്നു സംസാരിക്കുമ്പോൾ തമ്മിലുള്ള അടുപ്പം കൂടിക്കൊണ്ടിരുന്നു. ഇടയ്ക്ക് കൈകൾ തമ്മിൽ തട്ടിയും കണ്ണുകൾ തമ്മിൽ നോക്കിയും.
ഞാൻ മെല്ലെ അവളുടെ കൈ പിടിച്ചു. അവൾ ഒന്നും പറഞ്ഞില്ല. കുറച്ച് നേരം കഴിഞ്ഞ് അവളുടെ മുഖത്തോട് അടുത്തപ്പോൾ അവളും അതിനായി കാത്തിരുന്നതുപോലെ തോന്നി. ആദ്യമായി അവളുടെ ലിപ്സിൽ ഒരു ചെറിയ കിസ് കൊടുത്തു. പിന്നെ രണ്ടുപേരും ഒരുനിമിഷം ലോകം മറന്നുപോയതുപോലെ.
പെട്ടെന്ന് അടുത്ത് എന്തോ ശബ്ദം കേട്ടപ്പോഴാണ് രണ്ടുപേർക്കും ബോധം വന്നത്.
“ഇനി ഇവിടെ ഇരുന്നാൽ കൈവിട്ട് പോകും…” എന്ന് പറഞ്ഞ് ഞാൻ എഴുന്നേറ്റു. അവൾക്കും പോകാൻ മനസില്ലായിരുന്നു. എന്നാലും ഒടുവിൽ പുറത്തേക്ക് ഇറങ്ങി.
“ഞാൻ പോട്ടെ?”
“ഞാൻ ഡ്രോപ്പ് ചെയ്യാം.”
“വേണ്ട… ആരെങ്കിലും കണ്ടാൽ പ്രശ്നമാകും.”
“ഇരുട്ടായല്ലോ. ആരും അറിയില്ല.”
കുറച്ച് ആലോചിച്ച ശേഷം അവൾ കാറിൽ കയറി. അതോടെ അവൾക്കും കുറച്ച് സമാധാനം. വീട്ടിലെത്താൻ ഏകദേശം അരമണിക്കൂർ യാത്രയുണ്ട്.
ഇടയ്ക്ക് ഐസ്ക്രീം പാർലറിൽ ഇരിക്കുമ്പോൾ ഉമ്മ വിളിച്ചപ്പോൾ “ഒരു മണിക്കൂർ എടുക്കും” എന്ന് അവൾപറഞ്ഞിരുന്നതുകൊണ്ട് ലേറ്റ് ആകുമോ എന്ന പേടി ഇല്ലായിരുന്നു. അത് ഞാൻ കേട്ടതുമാണ്.
സമയം
💬 Comments
View all comments