Chapter Title : നഴ്സിന്റെ കൂടെ 3 [Sahil] [Climax]
അതോടെ ഉമ്മുമ്മ ഞങ്ങളുടെ വീട്ടിലേക്ക് വന്നു നിൽക്കാൻ തീരുമാനിച്ചു. ഉമ്മുമ്മയെ അവരുടെ വീട് പൂട്ടി ഞങ്ങളുടെ വീട്ടിൽ എത്തിച്ചതും അവൻ തന്നെയായിരുന്നു.
അപ്പോഴാണ് അവന്റെ മനസ്സിൽ ഒരു ഐഡിയ വന്നത്. ആരും അറിയാതെ അവിടത്തെ ചാവിയുടെ ഒരു കോപ്പി അവൻ എടുത്തുവെച്ചു. അന്നേരം അതിന് പ്രത്യേകിച്ച് ഒരു ഉദ്ദേശമൊന്നും ഇല്ലായിരുന്നു. ചാൻസ് കിട്ടിയാലോന് ഒരു ചിന്ത ഉണ്ടായിരുന്നു. പക്ഷേ ഇന്ന് അവൾ ഫ്രീ ആണെന്ന് അറിഞ്ഞ നിമിഷം ആ ചാവി അവന്റെ മനസ്സിലേക്ക് വന്നു. ഇത്രെ വേഗം ഇങ്ങനെ ഒരു ചാൻസ് കിട്ടുമെന്ന് അവൻ പ്രധീക്ഷിച്ചില്ല.
ഉച്ചയോടെ ഫങ്ഷൻ ഏകദേശം അവസാനിച്ചു. ഫ്രണ്ട്സൊക്കെ ഫോട്ടോ എടുക്കുകയും സംസാരിക്കുകയും ചെയ്യുന്ന സമയത്ത് അവൾ മെല്ലെ ഫോൺ എടുത്ത് അവന് മെസ്സേജ് അയച്ചു.
“ഞാൻ ഒരു മണിക്കൂറിനുള്ളിൽ ഇറങ്ങും…”
ആ മെസ്സേജ് കണ്ട നിമിഷം തന്നെ അവന്റെ ഉള്ളിൽ ഒരു പ്രത്യേക ആവേശം നിറഞ്ഞു. എല്ലാം പ്ലാൻ ചെയ്ത പോലെ നടക്കുന്നതായിരുന്നു.
സമയം ആയപ്പോൾ അവൻ കാർ എടുത്ത് അവളെ പിക്കപ്പ് ചെയ്യാൻ പോയി. ഫങ്ഷൻ കഴിഞ്ഞ് പുറത്തേക്ക് വന്ന അവളെ കണ്ടപ്പോഴേക്കും അവന്റെ മുഖത്ത് അറിയാതെ ഒരു ചിരി വന്നു. സാരിയിലും ചെറിയ ജിമിക്കിയിലും അവൾ അത്ര സുന്ദരിയായി തോന്നി.
കാറിൽ കയറിയ ഉടനെ അവൾ ചോദിച്ചു.
“ഇന്ന് എന്താ പ്ലാൻ?”
അവൻ സ്റ്റിയറിങ്ങിൽ കൈവെച്ച് ചിരിച്ചു.
“ഒരു സർപ്രൈസ് ഉണ്ട്…”
“ഡാ… എന്താ?”
“കുറച്ച് കഴിഞ്ഞാൽ അറിയാം.”
അവൾ വീണ്ടും ചോദിച്ചെങ്കിലും അവൻ ഒന്നും പറഞ്ഞില്ല. അതോടെ അവൾക്കും ചെറിയ കൗതുകമായി.
വണ്ടി ടൗൺ വിട്ട് കുറച്ച്
💬 Comments
View all comments