Chapter Title : നീ ഞാനാവണം [JO]
അതുകൊണ്ടാണ് വിവാഹം നടന്നത്. അമ്മാവന്റെ മകനാണ്. അന്നുതന്നെ സർവ സ്വത്തുക്കളും ആ പേരിൽ എഴുതിക്കൊടുത്തു. ചികിത്സക്കുള്ളത് വേറെയും. സന്തോഷവാനാണ്. ആവശ്യത്തിന് പണവും സുഖ സൗകര്യങ്ങളും.... പിന്നെന്തു വേണം???
അപ്പോഴും ആ മുഖത്താ നിർവികാരത തന്നെയായിരുന്നു. പക്ഷേ അന്നാദ്യമായി ആ ചിരിക്ക് ശോഭ കുറവാണെന്നെനിക്കു തോന്നി. സൂക്ഷിച്ചു നോക്കിയപ്പോൾ ആ കരിനീല കണ്ണുകളിൽ ഇന്നോളം കണ്ടിട്ടില്ലാത്ത നനവ്. ഒന്നുമാലോചിക്കാതെ വാരിപ്പുണർന്നപ്പോൾ അന്നാദ്യമായി എന്റെ മുമ്പിൽ ആ കണ്ണുകൾ നിറഞ്ഞൊഴുകി. ആദ്യം ഒരു തേങ്ങലായിരുന്നെങ്കിൽ പിന്നെയാതൊരു പൊട്ടിക്കരച്ചിലായി മാറി.
ജീവിക്കുന്നെങ്കിൽ നിന്റെ കൂടെയെന്നു ഞാൻ പറഞ്ഞു. പക്ഷേ... പക്ഷേ എനിക്ക് ജീവിതമില്ലടാ...
നെഞ്ചിലാണത് കൊണ്ടത്. കെട്ടിപ്പിടുത്തിന്റെ മുറുക്കം കൂടുന്നതിനനുസരിച്ച് കണ്ണീരും കൂടിക്കൊണ്ടിരുന്നു. അവസാനം അവൾതന്നെ പിടിച്ചകത്തുമ്പോഴേക്കും അവളെ മറ്റാർക്കും കൊടുക്കില്ലെന്നു മനസ്സിൽ പലവട്ടം പറഞ്ഞുറപ്പിച്ചിരുന്നു. മരണത്തിന് പോലും.!!! പറഞ്ഞപ്പോൾ കിട്ടിയത് ചിരിയായിരുന്നു. പിന്നെയൊരു ഉപദേശവും. വീണ്ടും നിർബന്ധിച്ചു. എന്നിട്ടും.... അവസാനം പിരിയുമ്പോൾ ഒന്നുമാത്രം പറഞ്ഞു.
നീയല്ലാതെ മറ്റാരും എന്റെ ജീവിതത്തിൽ പുരുഷനായി ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. കാത്തിരിക്കാൻ പറയുന്നില്ല... കാത്തിരിക്കുകയും വേണ്ട. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ല. ഉപേക്ഷിക്കുകയാണ്... നിന്നെ... പിന്നെയീ ജീവിതവും....
നടുക്കത്തോടെ ആ മുഖത്തേക്ക് നോക്കിയപ്പോൾ വീണ്ടും ആ മുഖത്തു ചിരി.
പേടിക്കണ്ട. ആത്‍മഹത്യയൊന്നും ചെയ്യില്ല. മരിക്കാൻ ഭയമില്ലെങ്കിലും ആത്‍മഹത്യ ചെയ്യാൻ പേടിയാണെടോ....
ആ മുഖത്തുനോക്കി എന്ത് പറയണമെന്നറിയാതെ നിൽക്കുമ്പോൾ അവളാ മൊബൈൽ കടലിലേക്ക് വലിച്ചെറിഞ്ഞു. എല്ലാം ഏറ്റുവാങ്ങുന്ന ഉപ്പുവെള്ളം അതും സ്വീകരിച്ചു പിൻവാങ്ങുമ്പോൾ അവളൊന്നു ചിരിച്ചു. എന്നിട്ട് കടലിലേക്ക് തന്നെ നോക്കിനിന്നു പറഞ്ഞു.
അതിനി വേണ്ട. പോകുമ്പോൾ തിരിച്ചു വിളിക്കാൻ നിനക്കു തോന്നിയാൽ ഞാൻ തീർന്നുപോകും..
പക്ഷേ
💬 Comments
View all comments