0%

Chapter Title : നീ ഞാനാവണം [JO]

Author : JO Read All Parts 402

പോകും മുമ്പേ എനിക്കറിയണം എന്തിനായിരുന്നു ഈ വിവാഹ നാടകം???

പെങ്ങളെ സന്തോഷിപ്പിച്ചു മരണത്തിലേക്കയക്കയണ്ടേ എന്റെ ആങ്ങളമാർക്ക്...??? ഭാവിയിൽ ഉണ്ടാകാവുന്ന രോഗീപരിചരണം ഒഴിവാക്കണ്ടേ എന്റെ നാത്തൂന്മാർക്ക്...???

എങ്കിൽപിന്നെ...

പറയണ്ട... എനിക്കറിയാം. സ്വന്തം സമ്പാദ്യം മുഴുവൻ ചിലവാക്കി നീയെന്നെ ചികിത്സിക്കും. എന്നിട്ടും... എന്നിട്ടും ഞാൻ പോകുമ്പോൾ എന്റെ പണമെടുത്തു ജീവിക്കുമോ നീ...??? അതും ഉപേക്ഷിച്ച്..., സ്വന്തം സമ്പാദ്യങ്ങളും നഷ്ടപ്പെടുത്തി... നീ... നീ കണ്ണീരൊഴുക്കി നടക്കുന്നത് എനിക്കിഷ്ടമല്ലടാ... അതുകൊണ്ട്... അതുകൊണ്ട് മാത്രം.

എന്നോട്... എന്നോടൊന്നു പറയാമായിരുന്നു....

നിന്നോട്... നിന്നോടത് പറഞ്ഞിരുന്നെങ്കിൽ മറ്റൊരാളെ കെട്ടാൻ നീയന്നെ സമ്മതിക്കുമായിരുന്നോ???

എങ്കിലും... എങ്ങനെയാടീ ഞാൻ...

കരയരുത്. നീ കരഞ്ഞാൽപിന്നെ ഞാൻ ഇത്രനേരം സ്വരുകൂട്ടി വെച്ച ധൈര്യമെല്ലാം ചോർന്നുപോകും.... അതുകൊണ്ട്... അതുകൊണ്ട് പോവുകയാണ് ഞാൻ... പിന്നിൽ നിന്നെന്നെ വിളിക്കരുത്... തിരിഞ്ഞു ഞാൻ നോക്കില്ല. ഇനിയൊരു വിളിയും നീ പ്രതീക്ഷിക്കരുത്. ബൈ...

അവൾ തിരിഞ്ഞു നടന്നു. അല്പം മുമ്പോട്ടു പോയിട്ടവൾ പെട്ടന്ന് തിരിഞ്ഞു. എന്നിട്ടെന്നെ നോക്കി. ആ നിറഞ്ഞ കണ്ണുകളിൽ അപ്പോഴൊരു തിളക്കമുണ്ടായിരുന്നു. അവൾ പെട്ടന്ന് തിരിച്ചു വന്നു.

നീ തിരിച്ചു വിളിക്കില്ലെന്ന് എനിക്കറിയാമായിരുന്നു... ഞാൻ നിന്നെ കെട്ടിയാൽ നീയെന്റെ സ്വത്തൊന്നും എടുക്കില്ലെന്നും...

എന്തേ...???

അത്... അതറിയാൻ നീ ഞാനാവണം..!!!

പിന്നെയൊന്നും പറയാനുണ്ടായിരുന്നില്ല. അവൾ തിരിച്ചു നടന്നപ്പോൾ അടർന്നുവീണ കണ്ണീരിന് ഞാനും ആ കടലും മാത്രം സാക്ഷിയായി....

(ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതൊന്നു പറഞ്ഞേക്കണേ...)

ഹൃദയപൂർവ്വം

ജോ

💬 Comments

View all comments