Chapter Title : നീ വരവായ് 3 [ചങ്ക്]
മുകളിൽ നിന്നും കണ്ണെത്താ ദൂരത്തേക് നോക്കി ഇരുന്നു..
കുറെ ദൂരെ കോഴിക്കോട് സിറ്റി കാണാം… ഒരുപാട് പുതിയ പുതിയ ആകാശം മുട്ടെ ഉയരുന്ന ബിൽഡിങ്ങുകൾ ഉയരുന്നുണ്ട് അവിടെ…
ചേച്ചി പോലീസിൽ പരാതി കൊടുക്കണ്ടേ…
കൊടുക്കണമെന്നുണ്ട്.. പക്ഷെ ഇത്തയുടെ മുഖം ഓർക്കുമ്പോൾ… പിന്നെ നിങ്ങൾ അയാളെ തല്ലിയത് കൊണ്ട് അയാൾ നിങ്ങൾക്കെതിരെ തിരിയല്ലേ..
ഹേയ്.. അത് പേടിക്കണ്ട.. അതിനുള്ള ഡോസ് അപ്പോൾ തന്നെ ഞങ്ങൾ കൊടുത്തിട്ടുണ്ട്.. ഇനി ഞങ്ങളെക്കുറിച് മിണ്ടിയാൽ വീട്ടിൽ കേറി പണിയുമെന്നു അയാൾ അറിയാം..
ഹോ.. നിങ്ങൾ അത്രക്ക് വില്ലന്മാർ ആണോ.. ചേച്ചി ചുണ്ട് കൂർപ്പിച്ചു കൊണ്ടായിരുന്നു ചോദിച്ചത്..
ഹേയ്.. അതൊന്നും അല്ല.. പിന്നെ നമ്മൾ ഓട്ടോ ഓടിക്കുന്നവർ ഒരു പ്രശ്നം വരുമ്പോൾ ഒരുമിച്ചു നിൽക്കും ജീവൻ കൊടുത്തിട്ടാണെലും..
ചേച്ചി ചിരിച്ചു കൊണ്ട് അതേ എന്നുള്ള രീതിയിൽ തലയാട്ടി..
ഇപ്പോൾ ഒകെ ആയില്ലേ..
ഹ്മ്മ്.. ഒരു സമാധാനം ഉണ്ട്..
നമുക്ക് പോയാലോ..
പോകാം…
ഞാൻ അവിടെ നിന്നും ചേച്ചി യെയും കൊണ്ട് ഓട്ടോയിൽ ഇറങ്ങി…
ടാ.. നിനക്ക് എന്റെ പേര് അറിയണ്ടേ..
ഹേയ്.. അത് ഞാൻ ഇത്തയോട് ചോദിക്കാം.. ഇന്ന് വൈകുന്നേരം വീട്ടിലേക് വരുന്നുണ്ട്…
അല്ല.. ചേച്ചി എന്തോ കോഡോ മറ്റോ പറഞ്ഞു തരാമെന്ന് പറഞ്ഞിരുന്നു.. അത് എന്തേനി…
അതോ. നീ ഇത്തയോട് ചോദിച്ചാൽ മതി.. ഐഷു വിനെ അറിയോ എന്ന്…
അല്ല.. ചേച്ചി യുടെ പേർ ഐശ്വര്യ എന്നാണോ..
ഈ ഐഷു എന്ന് കേട്ട സമയം തന്നെ ഞാൻ ചോദിച്ചു..
നീ ഞാൻ പറഞ്ഞത് പോലെ ചെയ്യൂ.. നിനക്ക് അതിനുള്ള ഉത്തരം കിട്ടും..
ഒകെ..
💬 Comments
View all comments