Chapter Title : നീ വരവായ് 4 [ചങ്ക്]
കൊണ്ട് പോയിട്ടുണ്ടേൽ ഹാരിസിന്റെ ഉള്ള് അവർ കലക്കിയിട്ടുണ്ടാവും അത് എനിക്ക് ഉറപ്പാണ്..
ടാ.. എന്തുവാ ചെയ്തേ.. ഇനി അതിന്മേൽ വരുന്ന പ്രശ്നം ഓർത്തു കൊണ്ട് ഞാൻ ചോദിച്ചു…
ഒന്നുമില്ലടാ. രാഹുലിന് ഒരു പൂതി. അവനെ വാഴ യുടെ ഉള്ളിലേ ഉണ്ണികാമ്പ് കൊണ്ട് ഇടിച്ചു പീഴണമെന്ന്…
എടാ.. അത്രക്ക് വേണ്ടിയിരുന്നോ..
വേണോ എന്ന് ചോദിച്ചാൽ.. വേണ്ടിവന്നു.
അവന് വേറെ എന്തോ ദേഷ്യമുണ്ട് ആ നാറിയോട്..
ഇനി.. എന്തേലും പ്രശ്നം..
ഹേയ് ഒന്നുമില്ല.. കുറച്ചു ബോധം ബാക്കി ഉണ്ടെനി.. ഇനി ഇത് ആരോടെങ്കിലും പറഞ്ഞാൽ ഇത്ത യെ വിവരം അറിയിക്കുമെന്നു ഭീഷണി പെടുത്തിയിട്ടുണ്ട്..
കുളു കുളു.. എന്റെ ഫോണിലേക്കു വൈറ്റിംഗ് ആയി കാൾ വരുന്നുണ്ട്.. ജുമൈല ഇത്തയാണ്..
ഇനിയും സംസാരിച്ചു നില്ക്കാൻ നേരമില്ല.. ഇപ്പോ തന്നെ അഞ്ചര ആയിട്ടുണ്ട്…
ടാ.. എന്നിട്ട് നിങ്ങളിപ്പോ എവിടെ..
സ്റ്റാൻഡിൽ ഉണ്ടെടാ…
ഞാൻ കണ്ടില്ലല്ലോ.. ഞാൻ ആ വഴി ആണല്ലേ പോന്നത്..
ഓട്ടോ രണ്ടു പേരും വീട്ടിൽ ഇട്ടു.. നല്ല മഴയെല്ലേ ഇനി ആര് വിളിക്കാനാ.. അജ്മൽ അതും പറഞ്ഞു നിർത്തി..
ആ എന്നാൽ ഞാൻ രാത്രി വിളിക്കാം.. എനിക്ക് ഇത്താത്താമരെ കൊണ്ട് വരാനുണ്ട്..
ഒകെ.. എന്നാൽ,...
അതും പറഞ്ഞു അജ്മൽ ഫോൺ വെച്ചു..
മൂർഖനാണ് അയാൾ..
ചവിട്ടിയാൽ എന്തായാലും തിരിഞ്ഞു കൊത്തും.. അത് കൊണ്ട് നട്ടെല്ല് തകർത്തു ഇടുന്നതാണ് നല്ലത്.. അല്ലേൽ വീണ്ടും ഇഴഞ് വരും. ..
അവർ ചെയ്തത് തന്നെയാണ് അതിന്റെ ശരി.. എന്റെ മനസ് പതിയെ പറഞ്ഞു..
ടാ.. എത്ര നേരമായി നീ വീട്ടിൽ നിന്നും പോന്നിട്ട്.. ചെന്നു കയറി
💬 Comments
View all comments