Chapter Title : നീ വരവായ് 4 [ചങ്ക്]
ഇപ്പോ തന്നെ ആഘോഷം നടത്താൻ പോയതായിരിക്കും..അവരെ രണ്ടു പേരെയും ചൂടാക്കാൻ തന്നെ ആയിരുന്നു ഞാൻ അത് പറഞ്ഞത്…
പോടാ.. ജുമൈല എന്റെ തോളിൽ അടിച്ചു കൊണ്ട് പറഞ്ഞു..
ഇത്ത പോവല്ലെ..
അവിടെ നിക്കേടാ.. ഒരു ഗ്ലാസ് ചായ കുടിച്ചു പോകാം.. നീ വരുന്നുണ്ടെന്ന് അറിഞ്ഞു റുക്‌സാന എന്തെക്കെയോ ഉണ്ടാക്കുണ്ടായിരുന്നു.. ചോറ് വയ്പ്പ് കഴിഞ്ഞത് മുതൽ …
ഇവിടെ നിന്നാണ് എന്റെ കഥ തുടങ്ങുന്നത്..
ഞാൻ പ്രാണനെ പോലെ കണ്ടിരുന്നവൾ.. എന്റെ തൊട്ടു മുന്നിൽ തന്നെ.. ഞാൻ ഇടക്കിടെ കാണുവാൻ കഴിയുന്ന ദൂരത്തിൽ…
അത് വരെ സന്തോഷം നിറഞ്ഞിരുന്ന എന്റെ മനസിൽ പെട്ടന്ന് ബ്ലാങ്ക് ആയത് പോലെ കരുതിറുണ്ടു….
ഇവർക്കാർക്കും അറിയാത്ത.. എനിക്കും മറ്റൊരാൾക്കും മാത്രം അറിയുന്ന എന്റെ ജീവിതത്തിലെ കറുത്ത് കരുവാളിച്ചു പോയ ഭാഗം…
എന്റെ മനസിൽ.. ലാലേട്ടൻ അഭിനയിച്ചു തകർത്ത പാട്ടിന്റെ വരികൾ അറിയാതെ കയറി വന്നു…
മോഹബങ്ങ മനസ്സിലെ .. ശാപ പങ്കില നടകളിൽ ..
തൊഴുതു നിന്നു പ്രദോഷമായ ...അകലുമാത്മ മനോഹരി ..
നീയെന്റെ പ്രാണനിൽ അലിയൂ വേഗം…
അയ്യടാ…. പോട്ടെ പുല്ല്..
എന്നെ വേണ്ട എന്ന് പറഞ്ഞിരുന്നളുടെ മുഖത്തു നോക്കി ചിരിക്കാൻ കഴിയുന്നത് തന്നെ ഭാഗ്യമല്ലേ.. അതും എനിക്ക് എപ്പോഴും കയറി ചെല്ലാൻ കഴിയുന്ന വീട്ടിൽ.. തൊട്ട് മുന്നിലായി തന്നെ…
പക്ഷെ ആള് ഇവിടെ ഇല്ലായിരുന്നുട്ടോ.. കല്യാണം കഴിഞ്ഞു മൂന്നു വർഷത്തോളം ഗൾഫിൽ ആയിരുന്നു…
എന്റെ പക എന്റെ ഉള്ളിൽ തന്നെ ആ മൂന്നു വർഷം കൊണ്ട് ഒതുങ്ങി പോയി.. പാവം ഞാൻ…
ഇപ്പൊ കുറെ കാലത്തിനു ശേഷം അവളെ കാണുകയാണ്..
💬 Comments
View all comments