Chapter Title : നീ വരുവോളം 1 [Mazha]
വന്നതല്ലേ ഫ്രഷ് ആയി വാ ഞാൻ അപ്പോഴേക്കും കഴിക്കാൻ ഉള്ളത് റെഡി ആക്കാം.”
അലക്സ് മുറി കാണിച്ചു കൊടുത്തുകൊണ്ട് പറഞ്ഞു
“സഞ്ജു , നീ വന്ന കാര്യം പറ..എന്നിട്ട് കാശും വാങ്ങി നമുക്ക് പോകാം...കഴിക്കാനൊന്നും നിൽക്കണ്ട .എനിക്കെന്തോ പേടി തോന്നുന്നു.” അവൾ സഞ്ജുവിനോട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
“ഏയ് അലക്സ് നല്ലയാളാ.ഞങ്ങൾ തമ്മിൽ എത്ര വർഷത്തെ പരിചയം ഉണ്ടെന്ന് അറിയുമോ ?പെട്ടെന്ന് പോയാൽ അവനെന്തു വിചാരിക്കും?”
“അത് സാരില്ല . പുള്ളി ഡോക്ട്ടർ അല്ലേ , തിരക്ക് കാണില്ലേ ?അതുകൊണ്ട് നമുക്ക് പോകാം..”
“അഹ് .നീ എന്തായാലും ഒന്ന് ഫ്രഷ് ആവൂ.”അവൻ അലക്ഷ്യമായി അവളോട് പറഞ്ഞിട്ട് പുറത്തേക്ക് പോയി. അവൾ മുറിയിൽ നിന്നിറങ്ങുമ്പോൾ അവർ രണ്ടുപേരും ഭക്ഷണം കഴിക്കുകയായിരുന്നു.
"മീരയെ കാണാതായപ്പോൾ ഞങ്ങൾ തുടങ്ങി..താൻ വാ ഇരിക്ക്." അവൾക്ക് കസേര നീക്കിയിട്ടുകൊണ്ട് അലക്സ് പറഞ്ഞു.
"നിങ്ങൾ കഴിച്ചോ ഞാൻ പിന്നെ കഴിച്ചോളാം...”
"നീ വാ മീര...കുറെ നേരം വെയിറ്റ് ചെയ്തു...അവസാനം ഞാൻ പറഞ്ഞിട്ടാ കഴിക്കാനിരുന്നേ.”
“സാരില്ല സഞ്ചുവേട്ട...ഞാൻ കഴിച്ചോളാം.”
"ഓക്കേ.."
അവർക്ക് ശേഷം അവളും കഴിച്ചു കഴിഞ്ഞപ്പോൾ അലക്സ് ഹോസ്പിറ്റലിൽ പോകനായി റെഡി ആയി.നിങ്ങൾ ഒന്ന് കറങ്ങു അപ്പോഴേക്കും ഞാൻ തിരികെ എത്താം."
“ഓക്കേ ഡാ”
“നമുക്ക് പോകണ്ടേ സഞ്ജു...”
“പോകാം..”
“പിന്നെ എന്തിനാ ഡോകടർ വരും വരെ വെയിറ്റ് ചെയ്യുന്നേ നീ കാശ് വാങ്ങിയിട്ട് വാ.നമുക് പോകാം.”
‘എന്താ സഞ്ജു മീര പറയുന്നേ ?”അവളുടെ മുഖം കണ്ടവൻ ചോദിച്ചു.
“ഏയ് ഒന്നുല്ലേടാ ..ഇവൾക്ക് ഇപ്പോൾ തന്നെ പോകണമെന്ന്..”
“എന്നെ പിടിച്ചു കാണില്ല...anyway നിങ്ങൾ എന്താച്ചാ തീരുമാനിക്ക്
💬 Comments
View all comments