Chapter Title : നീ വരുവോളം 2 [Mazha]
അവളുടെ കൂടെ ബസ്സിൽ കയറി..എന്തുകൊണ്ടോ എന്നിലെ നാണംകുണുങ്ങി.......പലതവണ അവസരങ്ങളൊത്തു വന്നിട്ടും മിണ്ടാൻ പറ്റിയില്ല….ഒടുവിൽ നല്ല തിരക്കുള്ള ബസ്സിൽ ഞാൻ എങ്ങിനെയോ അവളുടെ അടുത്തെത്തി കമ്പിയിൽ പിടിച്ചു നിന്നു.. ഓരോ ബ്രേക്കിങ്ങിലും അവളെന്നിലേക്ക് ചേർന്നുവന്നു.അവളുടെ ഓരോ സ്പർശനവും എന്നിൽ പ്രത്യേക അനുഭൂതി ഉണർത്തി...ഒരു നിമിഷം അവൻ ഞാൻ , ഞാനും അവളും മാത്രമുള്ള ഞങ്ങളുടെ ലോകത്തു പോയി.
"ദേ ഇയാളാ..." കരഞ്ഞുകൊണ്ട് അവൾ തന്നെ ചൂണ്ടിക്കാണിക്കുന്നത് കണ്ടാണ് അവൻ സ്വപ്നലോകത്തു നിന്നെഴുന്നേറ്റത്..
എന്താണ് സംഭവിച്ചതെന്ന് മനസിലാകും മുന്നേ തന്നെ ആളുകൾ അവനെ കടിച്ചു കീറാൻ വന്നു..ബസ്സിലെ ചിലർക്കെങ്കിലും അവന്റെ മുഖം പരിചിതമായിരുന്നു.
"നിനക്കൊന്നും അമ്മയും പെങ്ങന്മാരുമില്ലേ ?,”
"കുട്ടി ഡോക്ക്ട്ടർക്ക് അത്ര മുട്ടി നിൽക്കുവായിരുന്നേൽ ...നഴ്സുമാർ ആരുമില്ലായിരുന്നോ ?”
"അത്രയ്ക്ക് ക** ആണെങ്കിൽ വീട്ടിൽ പോയി ..." വാക്കുകൾ അശരീരി പോലെ കേട്ടുകൊണ്ടിരുന്നു.
"ഒടുവിലാരുടെയോ നിർദ്ദേശപ്രകാരം ബസ്സ് പോലീസ് സ്റ്റേഷനിൽ എത്തി.. അവരെന്നെയും അവളെയും അവിടെ നിർത്തി.കൂടെ ചില യാത്രക്കാരും. എന്താണെന്നു നടന്നതെന്ന് എനിക്കൊരു ബോധവുമില്ലായിരുന്നു.. .അവനവളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പറഞ്ഞു പോലീസുകാർ അവനെതിരെ കേസ് രജിസ്റ്റർ ചെയ്തു..അവൾക്കന്നു പ്രായപൂർത്തി ആയിട്ടില്ലാതിരുന്നതിനാൽ പോലീസുകാർ പോക്സോ ചാർജ് ചെയ്തു......അവർക്കതൊരു ആഘോഷമായിരുന്നു.. ഞാൻ ഒരു യുവ ഡോക്റ്ററും കൂടി ആയപ്പോൾ മാധ്യമങ്ങൾക്കും എഴുതിപിടിപ്പിക്കുവാൻ ഒരുപാട് ഉണ്ടായിരുന്നു. രണ്ട് ദിവസം മുഴുവൻ അവരവനെ തേജോവധം ചെയ്തു...അപ്പന്റെ കൈയ്യിലെ കാശിന്റെ കനം കൊണ്ട് കോടതിയിൽ നിന്നും ജാമ്യം കിട്ടി....പക്ഷെ അപ്പോഴേക്കും ഹോസ്പിറ്റലിൽ നിന്നും എന്നെ സസ്‌പെൻഡ് ചെയ്തിരുന്നു... എന്തിനും ഏതിനും പ്രതികരിച്ചിരുന്ന എന്നെ ഒഴിവാക്കാനുള്ള അതൊരു ആയുധമായിരുന്നു അവർക്ക് ആ കേസ്...പിന്നീട് എനിക്ക് നാട്ടിൽ
💬 Comments
View all comments