Chapter Title : നീ വരുവോളം 2 [Mazha]
നില്ക്കാൻ തോന്നിയില്ല....നാട് വിട്ടു..US ൽ പോയി MD എടുത്തു......അവിടെയും അവളും ഓർമ്മകളും എന്നെ വേട്ടയാടി..ഒടുവിൽ തിരികെ ബാംഗ്ലൂർ വന്നു...പ്രശസ്തമായ ഹോസ്പിറ്റലിൽ ജോലിക്ക് കയറി.. ചില നേരം ആലോചിക്കാറുണ്ട് ഈ അലക്സ് മാത്യൂസിനെ ഇങ്ങിനൊക്കെ ആക്കിയത് ആ കാപ്പിപ്പൊടി കണ്ണുകാരിയാണെന്നു..ഇല്ലെങ്കിൽ അവിടെ ഒതുങ്ങിപ്പോയേനെ ഞാൻ....ആ രീതിയിൽ ചിന്തിക്കുമ്പോൾ അവളോടെനിക്ക് നന്ദിയുണ്ട്..പക്ഷേ ഞാൻ അനുഭവിച്ച മാനസീക ബുദ്ധിമുട്ട് ,ഭയം,അപമാനം....അതും ചെയ്യാത്ത കുറ്റത്തിന്....പോലീസുകാരുടെ കുത്തുവാക്കുകൾ..നാട്ടുകാരുടെ തുറിച്ചു നോട്ടം ഇതൊന്നും അത്ര പെട്ടെന്ന് മറക്കാൻ ഈ അലെക്സിനാവില്ല... മറക്കുകയുമില്ല..."
അവളവന്റെ മുഖത്തേക്ക് ഉറ്റുനോക്കികൊണ്ടിരുന്നു..അവളും തെളിച്ചമില്ലാത്ത ഓർമകളിൽ അവനെ പരതുകയായിരുന്നു....
" തിരികെ വന്നിട്ട് എനിക്ക് വാശി ആയിരുന്നു...അവളോട്....എന്നെ ഇങ്ങിനെ ആക്കിയവളോട്..ആദ്യമായി ഇഷ്ടം തോന്നിയവളോട്....കാമം തോന്നിയവളോട്...ഏതു വിധത്തിലും അവളെ ഇവിടെ ...ദേ ..ഇങ്ങിനെ എത്തിക്കണമെന്ന് വാശിയായിരുന്നു... നീ കരയുന്നതെനിക്ക് കാണണമായിരുന്നു....മാനത്തിനു വേണ്ടി എന്റെ മുന്നിൽ യാചിക്കണമായിരുന്നു. അതിനായി ഞാൻ കണ്ടുപിടിച്ച ഒരു ഉപാധിയായിരുന്നു സഞ്ജയ്...എന്നെ നീ തിരിച്ചറിഞ്ഞാൽ എൻ്റെ ലക്‌ഷ്യം നടക്കാതെ വരും...അതിനു അവനെ ഞാൻ തിരഞ്ഞെടുത്തു...നിന്നിലേക്ക് വിട്ടു... എവിടെയോ അവനു അവനെ നഷ്ടമായി..അഭിനയം മറന്നു...അവൻ നിന്നെ ആത്മാർത്ഥമായി സ്നേഹിച്ചു....പക്ഷെ അപ്പോഴും വിധി അവനെ അഞ്ജന കുട്ടിയുടെ രൂപത്തിൽ വേട്ടയാടി...നീ എന്നിലേക്ക് തന്നെ എത്തി .. ദേ , ഈ നിമിഷം ഞാനതിൽ വിജയിച്ചിരിക്കുന്നു..ഏഴു വര്ഷം ഞാൻ മനസ്സിൽ കൊണ്ട് നടന്ന പക ഞാൻ ഇന്ന് വീട്ടും അതിൻ്റെ എല്ലാ രൗദ്രഭാവങ്ങളോടും കൂടി...കാരണം ഞാനായിരുന്നു ശെരി ...എന്നിലെ ആ ഇരുപത്തഞ്ചുകാരന് നീതി വേണം...നിന്റെ കണ്ണുനീർ കൊണ്ട് മാത്രമേ എനിക്കതുണ്ടാകൂ .”
ഞെട്ടിത്തരിച്ചവനെ നോക്കിയിരിക്കാൻ മാത്രേ അവൾക്ക് കഴിഞ്ഞുള്ളു...
"അലക്സ് മാത്യൂസ്..” അവളുടെ ചുണ്ടുകൾ അറിയാതെ
💬 Comments
View all comments