Chapter Title : നീ വരുവോളം 2 [Mazha]
മന്ത്രിച്ചു.
"അപ്പോൾ മറന്നിട്ടില്ല..."
"ഞാൻ...അന്ന്..എനിക്ക്..." അവൾ പറയാൻ വാക്കുകൾ കിട്ടാതെ വിഷമിച്ചു..
"എനിക്കൊന്നും അറിയില്ലായിരുന്നു..സത്യം....” അവൾ കൈകൂപ്പി അവൻ്റെ കാൽക്കൽ വീണു...
“ഇപ്പോൾ നീ പറ അന്ന് നിന്നെ ഉപദ്രവിച്ചത് ഞാൻ ആയിരുന്നോ ? “ അവൻ തീവ്രമായി അവളുടെ മുഖത്തേക്ക് നോക്കികൊണ്ട് ചോദിച്ചു.
അവളുടെ മൗനം അവനെ ഭ്രാന്തനാക്കി
“പറയെടി...” അവളുടെ മുടിക്ക് കുത്തിപ്പിടിച്ചവൻ ആക്രോശിച്ചു.
“അല്ല....നിങ്ങളല്ല..എന്ത് ശിക്ഷ വേണമെമെങ്കിലും തന്നോളൂ..പക്ഷെ ...."
"പക്ഷെ.....??"
"എനിക്ക് വേണ്ടത് ആ പക്ഷെയിലുണ്ട് ..."
"ഒരുപാട് തവണ ഞാനും വീട്ടുകാരും നിന്നെ കാണാൻ ശ്രമിച്ചു..നീ മുഖംതന്നില്ല..."
"എനിക്കറിയില്ല അലക്സ് സത്യം.വിശ്വസിക്കില്ല എന്നറിയാം..എങ്കിലും....അന്നാ ബസ്സിൽ വെച്ചാരോ എന്റെ നെഞ്ചത്ത് പിടിച്ചു എന്നത് സത്യമാണ്..പക്ഷെ ആ ഷോക്കിൽ എനിക്കതരാണെന്നു ഉറപ്പിയ്ക്കാൻ ആവുമായിരുന്നില്ല...നിങ്ങളായിരുന്നു പിന്നിൽ നിന്നിരുന്നത്...കൂടെ ഉണ്ടായിരുന്നവൾ നിങ്ങളിലേക്ക് വിരൽ ചൂണ്ടിയപ്പോൾ ആദ്യം ഞാൻ അവളെ തടഞ്ഞു..എന്തോ നിങ്ങളല്ല എന്നെനിക്ക് തോന്നിയിരുന്നു...പക്ഷെ..
ആ മാനസീകാവസ്ഥയിൽ അത് പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു...പിന്നീട് ആശ്രമത്തിൽ തിരിച്ചെത്തിയപ്പപ്പോൾ ആണ് അവൾ കൂടുതൽ കാര്യങ്ങൾ എന്നോട് പറഞ്ഞത്..പക്ഷെ അപ്പോഴക്കും എല്ലാം എൻ്റെ കൈവിട്ടുപോയിരുന്നു..മാത്രമല്ല , അനാഥ കുഞ്ഞുങ്ങൾക്ക് സ്വപ്നം കാണാൻ പോലുമാകാത്ത ചിലതുണ്ട് ഈ ലോകത്ത്, നല്ലൊരു ഭാവിയും ജീവിതവും എനിക്കും അവൾക്കും ഉണ്ടാകണമെങ്കിൽ നിങ്ങളെ പോലൊരാളുടെ സഹായം വേണമെന്നവൾ എന്നെ തെറ്റുദ്ധരിപ്പിച്ചു.പൂർണ്ണ മനസോടെ അല്ലെങ്കിലും ഞാനും അവളുടെ കൂടെ നിന്നു..ഇതിന്റെ പേരിൽ നിങ്ങളിൽ നിന്നും കുറച്ചു പണം വാങ്ങാം എന്നായിരുന്നു അവളെന്നെ പറഞ്ഞു വിശ്വസിപ്പിച്ചത് പക്ഷെ അവളുടെ ഇഷ്ട്ടം നിഷ്കരുണം നിരസിച്ച നിങ്ങളോടുള്ള പ്രതികാരമായിരുന്നു അവളെന്നിലൂടെ വീട്ടിയത്.അതറിയാൻ ഞാൻ വൈകിപ്പോയി...” അവൾ മുട്ടുകാലിൽ മുഖമൂന്നിക്കൊണ്ട് കരഞ്ഞു.
അവളെ
💬 Comments
View all comments