0%

Chapter Title : നീല കണ്ണുള്ള രാജകുമാരൻ [ലച്ചു]

Author : Kambikathakal Read All Parts 291
താൻ എന്തിനാ ഏതെങ്കിലും റൗഡിയെ പറ്റി ചിന്തിക്കുന്നെ.. ദേവൂന്റെ മനസ്സിൽ കൂടി ഒരായിരം ചിന്തകൾ കടന്നു പോയി.. എന്നാലും ആ കണ്ണുകൾ തനിക്കു മറക്കാൻ പറ്റുന്നില്ല.. അങ്ങനെ ഓരോന്നു ആലോചിച്ചു ഇരുന്നപ്പോൾ ആണ്.. ഗുഡ് മോർണിംഗ്.. ശബ്ദം കേട്ടു അവൾ ചാടി എണിറ്റു.. ദേവൂന്റെ ആ ഞെട്ടൽ കണ്ടു അയാൾ ചിരിച്ചുകൊണ്ട് ചോദിച്ചു.. രാവിലെ എന്താ സ്വപ്നം കാണുകയാണോ..? ദേവു അയാളെ നോക്കി പ്രിൻസിപ്പൽ ശേഖരൻ സർ.. ദേവു : ഇല്ല സർ ഞാൻ ചുമ്മാ ഓരോന്നു ആലോചിച്ചു.. ആദ്യ ദിവസം അല്ലെ അതിന്റെ ഒരു.. അവൾ നിന്നു പരുങ്ങി. ശേഖരൻ : അത് മനസിലായി ഞാൻ വന്നു ഈ കസേരയിൽ ഇരുന്നു ടീച്ചറോട് ഗുഡ്മോർണിംഗ് വരെ പറഞ്ഞു എന്നിട്ടാ താൻ അറിഞ്ഞത്.. ദേവു :സോറി സർ ഞാൻ.. അവൾക് ആകെ വിഷമം ആയി. ആദ്യ ദിവസം തന്നെ ഒരു നെഗറ്റീവ് കേൾക്കേണ്ടി വന്നതുകൊണ്ട്.. അത് മനസിലായെന്നോണം ശേഖരൻ പറഞ്ഞു.. ഞാൻ ഒരു തമാശ പറഞ്ഞതാ ടീച്ചറെ.. വിഷമിക്കണ്ട.. ആ അപ്പോയ്ന്റ്മെന്റ് ലെറ്റർ ഇങ്ങു തന്നെ.. ദേവു വേഗം ബാഗിൽ നിന്നും ലെറ്റർ അടുത്ത് ശേഖരന് കൊടുത്തു.. ശേഖരൻ :ടീച്ചർ എന്തിനാ നില്കുന്നെ ഇരിക്ക്.. ദേവു അവിടെ ഇരുന്നു.. ശേഖരൻ : എന്താ ടീച്ചറെ ഗവണ്മെന്റിൽ ഒന്നും ട്രൈ ചെയ്യാഞ്ഞേ?? ദേവു :കുറേ ടെസ്റ്റ്‌ ഒക്കെ എഴുതിയതാ.. കുറച്ചു ലിസ്റ്റിൽ ഒക്കെ പേരും ഉണ്ടായിരുന്നു. പക്ഷെ സംവരണവും എല്ലാം കഴിഞ്ഞു വരുമ്പഴേക്കും നമ്മൾ ഔട്ട്‌ ആകും.. അല്ലെങ്കിൽ പിന്നെ നല്ല പിടിപാട് ഒക്കെ ഉണ്ടെങ്കിൽ.. അത് ഒന്നും

💬 Comments

View all comments