Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 1 [Robert longdon]
മരച്ചുവടായിരുന്നു ലക്ഷ്യം.ലക്ഷ്യം തെറ്റിക്കാതെ പുളിമരത്തിൻ്റെ കടക്കലേക്ക് ഞാനെൻ്റെ ടാങ്ക് തുറന്നു വിട്ടു.
ആൻ്റപ്പൻ:എടാ.... ജോസെ നിനക്ക് ബീഡി വേണാ ..,ബീഡി..
ഞാൻ: വേണ്ട്ര പൊറിഞ്ചു...ഒറ്റയ്ക്ക് പുകച്ചോ....വേണേൽ നിൻ്റെ അപ്പനും കൊടുത്തോ...😀
ആൻ്റപ്പൻ:നിൻ്റപ്പനും വലിക്കാം...☺️😉
എനിക്കെന്തിൻ്റെ കെടായിരുന്നു ഈശ്വരാ...!നൈസ് ആയിട്ട് തന്തയ്ക്കു വിളി കേൾപ്പിച്ചു.മൂത്രമൊഴിക്കലും പുകയ്ക്കലിനും ഇടയ്ക്ക് പണിയും തകൃതിയായി നടന്നു.
>>>10:30
രവിയേട്ടൻ വന്നപ്പോഴേക്കും എല്ലാരും കയ്യും മുഖവും വൃത്തിയാക്കി വന്നു.
രവി:എടാ....പിള്ളാരെ ചായ വേണ്ടവർ എടുത്ത് കുടിച്ചോട്ടാ...!
ആൻ്റപ്പൻ: ഇഹ്...ചായ മാത്രേ ഉള്ളൊ....കടിക്കാൻ ഒന്നുല്ലേ..?
അശോകൻ: ദാ... ആ പിന്നാമ്പുറത്ത് രണ്ട് മൂന്ന് പുളി മുട്ടി കിടപ്പുണ്ട് വേണേൽ എടുത്തോ....ഇല്ലേൽ ദാ രണ്ടു മൂന്നു കട്ടുറുമ്പിനെ പിടിച്ചോ...
ആൻ്റപ്പൻ: അയ്യേ.....എന്ത് ഊള കോമഡി ആടാ...എല്ലാരും ഒന്ന് ചിരിച്ച് കൊടുത്തേക്ക് ടാ..
ഞാൻ: "കിട്ടിയില്ലേ വല്ല ആവിശ്യം ഉണ്ടോ...? "
ഞാൻ അശോകനെ നോക്കി ചോദിച്ചു.ഇപ്പൊ അവൻ ഉള്ളിൽ കരയുവായിരിക്കും " എൻ്റെ ഭഗവതിയെ......😭"പറഞ്ഞിട്ട്.
ആൻ്റപ്പൻ:പണിക്ക് വരുന്നതുവരെ ഒരു കുഴപ്പം ഇല്ലാത്ത ആളായിരുന്നു. എപ്പോ രവിയേട്ടൻ്റെ ഒപ്പം കൂടിയോ അന്ന് തൊട്ട് ഇവൻ ഈ മാട്ട കൗണ്ടർ ഇവിടെ ഇറക്കി കളിക്കാൻ തുടങ്ങി.
രവി:ഇനി എല്ലാം എൻ്റെ തലയിൽ കൊണ്ട് ഇട്...എടാ സുകുവേ.. ആ ജനല് തുറന്നിട് അവൻ്റെ ആ ഊള കൗണ്ടർ അങ്ങ് വെളിയിൽ പോട്ടെ..
സുകു:😅😂
അശോകൻ: കിണിക്കല്ലേ...!😏
അപ്പോഴേക്കും ഞാനും അശോകനും കൂടി അവിടെ കിടന്ന കാർബോർഡ്അട്ടയും പേപ്പറും വിരിച്ച് ഇരിപ്പായി.ഞാൻ അടിക്കാത്ത ഭിത്തിയും ചാരിയിരുന്ന് റീൽസ് നോക്കി കളിക്കാൻ തുടങ്ങി.ഒപ്പം പേപ്പർ ഗ്ലാസിൽ ചായയും കയ്യിൽ ഉള്ളിവടയുമായി എൻ്റെ അടുത്ത് വന്നിരുന്നു.
💬 Comments
View all comments