Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 1 [Robert longdon]
ഹമീദിക്ക റോഡിലേക്ക് ഇറങ്ങി നിന്ന് കൈ കൊട്ടി വിളിച്ചു.കുടിച്ച ചായൻ്റെ പൈസയും കൊടുത്ത് ഞാനും ആൻ്റപ്പനും റോഡ് മുറിച്ച് കടന്നു.എന്തൊരു ചൂടാണ്...☀️☄
അങ്ങനെ വെയിലും കൊണ്ട് ഗാരേജിലേക്ക് വിട്ടു.സൂര്യ വെളിച്ചത്തിൽ മഞ്ഞ കളറിൽ തിളങ്ങി നിൽക്കുന്ന എൻ്റെ പടകുതിരയെ കണ്ടു ,എൻ്റെ ഹിമാലയൻ..⚡️❤️...
>>>19:38
എന്നത്തേയും പോലെ പാടത്തെ കാറ്റും കൊണ്ട് ഇരിപ്പായിരുന്നു ആൻ്റപ്പനും അശോകനും.അപ്പോഴേക്കും രവിയേട്ടൻ കുപ്പിയുമായി അങ്ങോട്ടേക്ക് വന്നു.രവിയേട്ടൻ വന്നത് കണ്ട് പുള്ളിക്കാരനെ തല ഉയർത്തി നോക്കി പിന്നെയും പാടത്തേക്ക് നോക്കി ഇരിപ്പാണ് ആൻ്റപ്പൻ.
രവി:ഇന്നാടാ മൈരേ...ഇന്നലെ പറഞ്ഞ അസല് ജാതി ഇട്ട് വാറ്റിയ ഐറ്റം.
രവിയേട്ടൻ ഷർട്ട് പൊക്കി മുണ്ടിൻ്റെ മടക്കിൽ തിരുകി വച്ചിരുന്ന കുപ്പി കാണിച്ചു കൊണ്ട് പറഞ്ഞു.
അശോകൻ:അത് പൊളിച്ച്...😅😍
ആൻ്റപ്പൻ:അല്ലേലും രവിയേട്ടൻ മാസ്സ് ആണ്..
അശോകൻ:വെറും മാസല്ലടാ...മരണമാസ്..😉😌
ആൻ്റപ്പൻ:അതെ...അതെ മരണ മാസ്...നിങ്ങള് ഓരോന്ന് ഒഴിക്ക്.
രവി:അവൻ എവടെ നീരജ്..അവൻ വന്നിട്ട് പൊട്ടിക്കാം...😅
ആൻ്റപ്പൻ:വിളിച്ച് നോക്കട്ടെ .ഇപ്പൊ വര പറഞ്ഞതാണ്...
.
.
.
.
കുളിയും കഴിഞ്ഞ് തല തോർത്തി കൊണ്ട് അലമാരയിലെ കണ്ണാടിയും നോക്കി നിൽപ്പായിരുന്നു." ടപ്പേ...",കിട്ടി അമ്മൻ്റെ കയ്യീന്ന് നല്ലൊരു അടി.
ഹ...തള്ളേ ...😕
അമ്മ:നിന്നോട് ഞാനൊരായിരം വട്ടം പറഞ്ഞിട്ടിണ്ട് നീരു കുളി കഴിഞ്ഞ തോർത്ത് കിടക്കയിലിടാണ്ട് അഴയിൽ കൊണ്ടിടാൻ..?😡
ഞാൻ:ഹേയ്...പോരാളി .നിങ്ങളെന്നെ തല്ലി കൊല്ലോ..😒അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദ്ധിക്കുവാണ്.
അമ്മ: പോത്തുപ്പോലെ വളർന്നിട്ടും നിനക്ക് പറഞ്ഞ മനസിലാവില്ലലെ..😠
ഞാൻ:ശെരി...ശെരി ..☺️
എന്നും പറഞ്ഞ് ഞാൻ അമ്മയെ കഴുത്തിലൂടെ കൈ ചുറ്റി കെട്ടിപ്പിടിക്കുന്ന രീതിയിൽ ചേർന്ന് നിന്നു.
അപ്പോഴേക്കും ആൻ്റപ്പൻ്റെ കോൾ വന്നു.
എന്താടാ...!😠
ആൻ്റപ്പൻ: മൈരെ എവടെ...👀.
ഞാൻ:ഹ... ദേ വരണു..!😐
എന്നും പറഞ്ഞ് കോൾ കട്ടാക്കി.പിന്നെ അഴയിൽ കിടന്ന ബനിയനും മുണ്ടും ഉടുത്ത് പോവാൻ ഇറങ്ങി.
>>>19:45
അശോകൻ:വണ്ടി എടുത്താ....👀
ഞാൻ:പിന്നെ കാലാകാലം അയാളിൻ്റെ വർക്ക്ഷോപ്പിൽ കിടക്കും വിചാരിച്ച...😏
ആൻ്റപ്പൻ:എവടെ ആയിരുന്നു മൈരെ.. നിന്നെ എത്ര വട്ടം വിളിക്കണം...?😠
ഞാൻ:ഇപ്പൊ വന്നില്ലേ...!😁
അശോകൻ: എത്ര... ആയടാ..?
ഞാൻ:13,600..,പോരാണ്ട് ഈ മൈരൻ പറഞ്ഞിട്ട് പിപിഎഫും ചെയ്തു.
ആൻ്റപ്പൻ:അതിനെ വണ്ടിയെ സ്നേഹിക്കണം. അന്നാലെ അതിൻ്റെ വേദന മനസ്സിലാവൂ..😭
💬 Comments
View all comments