Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 1 [Robert longdon]
കുടിക്കുമ്പോ തന്നെ കത്തിയിറങ്ങണം.എൻ്റെ പൊന്നോ..!😋
ഞാൻ:എന്ന പിന്നെ നോക്കി നിക്കാണ്ട് ഒഴി മൈരെ.
അശോകൻ:വേഗം ഒഴി..!
ആൻ്റപ്പൻ:നിങ്ങളീ പന്തം കണ്ട പെരുച്ചാഴിയെ പോലെ നിക്കാണ്ട് സാധനം എടുക്ക് മനുഷ്യാ..!
രവി: ഏതു സാധനം...!അപ്പോ നിങ്ങള് വാങ്ങിയില്ലേ.
നേരെ ചൊവ്വെയിൽ നിന്ന് മംഗളയാൻ വന്ന് തലയിൽ വീണവൻ്റെ അവസ്ഥയായിരുന്നു ഞങൾ മൂന്നാൾക്കും.ഇത്ര ഹൈപ്പും കൊടുത്തിട്ട് സാധനം ഇല്ലാന്ന..?.സാധനം ഇല്ലാന്ന് മനസ്സിലായപ്പോൾ ആൻ്റപ്പൻ മൊത്തത്തിൽ സട കുടഞ്ഞെഴുന്നേറ്റ്
ആൻ്റപ്പൻ:സാധനം എവടെ...!
രവി:അപ്പോ നിങ്ങള് വാങ്ങി ലെ..!
ഞാൻ:നിങ്ങള് വാങ്ങിലെ ന്നാ..👀
രവി:ഞാൻ വിചാരിച്ചു നിങ്ങള് വാങ്ങിയിട്ടുണ്ടാവുന്ന്..!
ആൻ്റപ്പൻ:ഡോ..താനല്ലേ ഇന്നിരുന്നു തള്ളിയത്.മറ്റെ കശുമാങ്ങ ഇട്ട് വാറ്റിയുതുണ്ട് ജാതിയിട്ട് വാറ്റിയതുണ്ടെന്നൊക്കെ.നിങ്ങളല്ലെ പറഞ്ഞ് ഇന്ന് വാറ്റും കൊണ്ടെ വരുന്നു.എവടെ വാറ്റ്...!
രവി: അത് ഞാനൊരു തമാശ പറഞ്ഞതല്ലേ..!
ആൻ്റപ്പൻ:നിങ്ങടെ മറ്റേടത്തെ തമാശ..! താനിനി വാറ്റും കൊണ്ട് വന്ന മതി.നിന്നോട് ഞാൻ പറഞ്ഞതാണ് ഇങ്ങേരിൻ്റെ വാക്കും വെള്ളത്തിൽ വിട്ട വളിയും ഒരുപോലെണെന്ന്.ഒരു പയിൻ്റ് പോലും ഇല്ല മൈര് ഇന്നടിക്കാൻ.
ഞാൻ:ഞാൻ വിചാരിച്ച ഇയാള് ഇങ്ങനെ കാലുമാറുന്നു.നിന്നോട് ഞാൻ ചോദിച്ചതാണ് അയ്യാള് സാധനം എടുത്തിട്ടുണ്ടോ എന്ന്.
അശോകൻ:എനിക്കറിയോ,തുണി പൊക്കി നോക്കാൻ പറ്റോ അരയിൽ കുപ്പി ഉണ്ടൊന്നു.കവലയിൽ കിടന്ന് വെരുക് തിരിയും പോലെ തിരിഞ്ഞപ്പോ ഞാൻ വിചാരിച്ചു കുപ്പി ഒളിപ്പിക്കുവാണെന്നു.
രവി: ഒന്നാം തിയതിയല്ലേ.വല്ല ബ്ലാക്കിനും കിട്ടോ നോക്കാ ഇനിയിപ്പോ.
ആൻ്റപ്പനെ പോലെതന്നെ ഞാനും അശോകനും അതെ അവസ്ഥയിലുള്ള ഡിപ്രഷനിൽ ആയിരുന്നു.സത്യം പറയാലോ, ഇയാള് ഉച്ചയ്ക്ക് അടിച്ച ഡയലോഗിന് ഇയാളെ ഇപ്പൊ നിറുത്തി കത്തിക്കേണ്ടതാണ്.ഒന്നാം തിയതിയായിട്ട് ഇനിയിപ്പോ ബ്ലാക്കിനെ പോലും കിട്ടില്ല.അപ്പോഴേ പറഞ്ഞതാണ് ആൻ്റപ്പൻ ഒരു ക്വാട്ടർ എങ്കിലും
💬 Comments
View all comments