0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 1 [Robert longdon]

Author : Robert longdon Read All Parts 25.8K

ഞാൻ:ആരൊക്കെ ആടാ...ഇങ്ങനെ ഇല്ലാത്ത കാര്യങ്ങള് പടച്ചു വിടുന്നത്.

ആൻ്റപ്പൻ:ആവോ..എന്തായാലും തന്തമാര് മെമ്പർക്ക് നിവേദനം കൊടുത്തിട്ടുണ്ട് പറഞ്ഞു.

ഞാൻ:ഇതൊക്കെ നിയെങ്ങനെ അറിഞ്ഞടാ...നിയിനി വല്ല ഇല്ലുമിനാറ്റിയും വല്ലതും ആണാ...🧐🤨..!

ആൻ്റപ്പൻ: ഇല്ലുമിനാറ്റിയും ഇയ്യാംപ്പാറ്റയും ഒന്നുമല്ല..😅എൻ്റെ അപ്പൻ ആ കമ്മിറ്റിയിലിണ്ട് ഇന്നലെ അമ്മച്ചിയോട് പറയുന്നത് കേട്ടതാണ്..!😝

ഡാർക്....⚡️

>>>10:45

ഞാൻ:നിങ്ങോളോടെ ഞാൻ ഇതെപ്പോ പറഞ്ഞതാണ് ഹമീദിക്കാ...!😡

ഹമീദ്:അയ്..നി ചൂടാവല്ലെ ചെക്കാ..നിങ്ങള് രണ്ടെരും കൂടി ആ കടയിൽ പോയി ഓരോ കപ്പ് ചായൻ്റെ വെള്ളം കുടിക്കുമ്പോഴേക്കും ഇതിൻ്റെ പണി തീരും.

ആൻ്റപ്പൻ:എന്താണ് ഹമീദിക്ക്...നിങ്ങള് ചുറ്റിക്കിയാണ്.

ഹമീദ്:കഴിഞ്ഞെടാ.. ദേ ഇപ്പൊ ശെരിയാക്കി തരാം..!🤓

ഞാൻ:ഇതന്നെയല്ലേ കഴിഞ്ഞ ആഴ്ച വിളിച്ചപ്പോഴും പറഞ്ഞത്..😠

രണ്ടും മൂന്നും ചായ കുടിക്കണ്ട സമയം കഴിഞ്ഞു. വയറ് കിടന്ന് തള്ളയ്ക്ക് വിളിക്കാൻ തുടങ്ങി,ഒടുവിൽ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ഹമീദിക്ക റോഡിലേക്ക് ഇറങ്ങി നിന്ന് കൈ കൊട്ടി വിളിച്ചു.കുടിച്ച ചായൻ്റെ പൈസയും കൊടുത്ത് ഞാനും ആൻ്റപ്പനും റോഡ് മുറിച്ച് കടന്നു.എന്തൊരു ചൂടാണ്...☀️☄

അങ്ങനെ വെയിലും കൊണ്ട് ഗാരേജിലേക്ക് വിട്ടു.സൂര്യ വെളിച്ചത്തിൽ മഞ്ഞ കളറിൽ തിളങ്ങി നിൽക്കുന്ന എൻ്റെ പടകുതിരയെ കണ്ടു ,എൻ്റെ ഹിമാലയൻ..⚡️❤️...

>>>19:38

എന്നത്തേയും പോലെ പാടത്തെ കാറ്റും കൊണ്ട് ഇരിപ്പായിരുന്നു ആൻ്റപ്പനും അശോകനും.അപ്പോഴേക്കും രവിയേട്ടൻ കുപ്പിയുമായി അങ്ങോട്ടേക്ക് വന്നു.രവിയേട്ടൻ വന്നത് കണ്ട് പുള്ളിക്കാരനെ തല ഉയർത്തി നോക്കി പിന്നെയും പാടത്തേക്ക് നോക്കി ഇരിപ്പാണ് ആൻ്റപ്പൻ.

രവി:ഇന്നാടാ മൈരേ...ഇന്നലെ പറഞ്ഞ അസല് ജാതി ഇട്ട് വാറ്റിയ ഐറ്റം.

രവിയേട്ടൻ ഷർട്ട് പൊക്കി മുണ്ടിൻ്റെ മടക്കിൽ തിരുകി വച്ചിരുന്ന കുപ്പി കാണിച്ചു കൊണ്ട് പറഞ്ഞു.

അശോകൻ:അത് പൊളിച്ച്...😅😍

ആൻ്റപ്പൻ:അല്ലേലും രവിയേട്ടൻ മാസ്സ് ആണ്..

💬 Comments

View all comments