0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Author : Robert longdon Read All Parts 7.9K

അവൻ്റെ വീട്ടിൽ ഇറക്കിയിട്ട് നേരെ വീട്ടിലേക്ക് പോയി..!

>>>20:19

രവി : അശോകനെ വിളിച്ചിട്ടുണ്ട് വരാ പറഞ്ഞു..!

രവിയേട്ടൻ എൻ്റെ മുഖത്ത് നോക്കി പറഞ്ഞു.

നീരജ് : അവൻ വരട്ടെ..! അതിന് എന്നെ നോക്കിയിട്ട് എന്താ കാര്യം..!👀

കുറച്ച് നേരത്തെ കാത്തിരിപ്പിന് ശേഷം അശോകൻ വന്നു..! വലിയ തെളിച്ചം ഒന്നുമില്ലായിരുന്നു മുഖത്ത്..!

അശോകൻ : ഡാ..ഒരു തൊണ്ണൂറ് ഒഴി..😒

വന്നപാടെ അശോകൻ ഞങ്ങളോടായി പറഞ്ഞു..! ആൻ്റപ്പൻ ഒരു തൊണ്ണൂറ് ഒഴിച്ച് അശോകനെ കൊടുത്തു..! അശോകൻ അത് ഒറ്റ വലിക്ക് അകത്താക്കി..!

അശോകൻ : എഹ്..!

അശോകൻ നാവും ചുണ്ടും നക്കി നുണഞ്ഞു .

നീരജ് : ഇന്നാ ഇത് കഴി..!

ഞാൻ അശോകനെ നേരെ ടച്ചിംഗ്സായ മിച്ചർ നീട്ടി..! ഒരു പിടി മിചർ വാരി അശോകൻ വായിൽ ഇട്ടു..!

അശോകൻ : രവി ഏട്ടാ നാളെ ഞാൻ പണിക്ക് വരട്ടെ...!

മിച്ചറ് ചവച്ചിറക്കികൊണ്ട് അശോകൻ ചോദിച്ചു..!

രവി : നി വാടാ മോനേ..! നിനക്കില്ലാത്ത പണിയാ..😄

അശോകൻ പിന്നെയും അവൻ്റെ സങ്കടങ്ങൾ എണ്ണി എണ്ണി പറഞ്ഞു കൊണ്ടിരുന്നു..! അശോകനെ പിന്നാലെ ഞങ്ങളും ഓരോ ഓരോ പെഗ് വീതം അടിച്ചു..! പെഗ്ഗിൻറെ എണ്ണം കൂടുന്നതിനെ അനുസരിച്ച് മദ്യത്തിൻ്റെ അളവും കുപ്പിയിൽ കുറഞ്ഞ് കുറഞ്ഞ് വന്നു..! അങ്ങനെ അന്നത്തെ വെള്ളമടിപാർട്ടി അവിടെ അവസാനിച്ചു..! ഒടുവിൽ രവിയെട്ടൻ്റെ നിർദ്ദേശ പ്രകാരം ഞാൻ അശോകനെ അവൻ്റെ വീട്ടിൽ കൊണ്ടാക്കാനായി ബൈക്ക് എടുത്തു..! ഞാൻ വണ്ടിയിൽ കയറി ഇരുന്നിട്ടും അവൻ നിലത്ത് തന്നെ ഇരിപ്പായിരുന്നു.

അശോകൻ : അളിയാ..! അളിയാ..

നീരജ് : പറ

💬 Comments

View all comments