0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.2K

മാമൻ പറഞ്ഞതനുസരിച്ച് ഒരു ഓട്ടോയും പിടിച്ച് ഞാനെൻ്റെ യാത്ര തുടർന്നു..! ഒരു അഞ്ച് ആറ് കിലോമീറ്റർ കാണുമായിരിക്കും..! മാമൻ തന്ന അഡ്രസ്സ് ഞാൻ ഓട്ടോക്കാരനെ പറഞ്ഞു കൊടുത്തു..!

മാമൻ്റെ കെയർ ഓഫിൽ ഒരു ബാങ്കിൻ്റെ സെക്യൂരിറ്റി ആയിട്ടാണ് എൻ്റെ പുതിയ പരിവർത്തനം..! മാമൻ ഇവിടെയുള്ള ആരുടെയോ വീട്ടിൽ ഇതെ ജോലി തുടർന്നു കൊണ്ടേ ഇരിക്കുന്നു..!നല്ല സാമ്പത്തികം ഉള്ള ആൾക്കാരയത് കൊണ്ടും മാമനോടുള്ള ഒരു ഇരുപ്പ് വശം വച്ചും ,ആ വീട്ടുക്കാരുടെ കെയർ ഓഫിൽ കിട്ടിയതാണ് ഈ ജോലി.! നൈറ്റ് ഡ്യൂട്ടി ആണെന്നാണ് മാമൻ പറഞ്ഞത്,അല്ലെങ്കിലും സെക്യൂരിറ്റി പണി രാത്രി ആണല്ലോ..! പിന്നെ മാമൻ്റെ വീട് അടുത്തായത് കൊണ്ടും അമ്മായിക്ക് എന്നെ വല്യ കാര്യമായത് കൊണ്ടും താമസം ,ഭക്ഷണം ഈ രണ്ട് കാര്യങ്ങൾക്കും ഒരു പഞ്ഞവും ഉണ്ടാവില്ല എന്നാണ് എൻ്റെ ഒരു കണക്ക് കൂട്ടൽ..! ഏതേലും നല്ല ഷോർട്ട് ടേം കോഴ്സ് ചെയ്യാ അതുകൊണ്ട് രക്ഷപ്പെടുക..! അതാണ് ആകെ കാണുന്ന ഫ്യൂചർ,അതുവരെ ഒരു താങ്ങായി സെക്യൂരിറ്റി ജോലിയും..!

അങ്ങനെ മനക്കോട്ട കെട്ടിക്കൊണ്ടിരുന്ന നീരജിനെ തൽക്കാലത്തേക്ക് കോട്ടയുടെ പണി നിറുത്തി വച്ചത് ഓട്ടോക്കാരനായിരുന്നു..!

സുമേഷ് (ഓട്ടോക്കാരൻ ) : ഈ ഭാഗത്ത് ആദ്യയിട്ടാണോ..!

നീരജ് സുമേഷിനെ മിററിലൂടെ നോക്കി..!

സുമേഷ് : അല്ല ഇതിന് മുൻപ് ഈ ഭാഗത്ത് കണ്ടിട്ടില്ല..!

നീരജ് ഓട്ടോക്കാരനെ അടിമുടിയൊന്നു നോക്കി..!വലിയ പ്രായം ഒന്നുമില്ലാത്ത ഒരു യങ് ചാം കണ്ണാപ്പി..! ഓട്ടോറിക്ഷ അവനെക്കൊണ്ട് കഴിയാവുന്ന രീതിയില് പ്ലാസ്റ്റിക് പൂക്കള് കൊണ്ട് നിറച്ചിട്ടുണ്ട്..! പിന്നിൽ നിന്നും ചെവി അടപ്പിക്കുന്ന തരത്തിലുള്ള സ്പീക്കറും..! ഇവനെയൊന്നും എംവിഡി പിടിക്കില്ലേ..! അതായിരുന്നു

💬 Comments

View all comments