0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.2K

എൻ്റെ സംശയം..! ഒറ്റ നോട്ടത്തിൽ അവനെ കണ്ടാൽ ജമുനപ്യാരി സിനിമയിലെ ആദ്യ പകുതിയിലെ അജു വർഗീസ് ആണെന്നെ പറയൂ..,വണ്ടിയും അതെ..!

എൻ്റെ നോട്ടം കണ്ടിട്ടാണോ എന്തോ അവൻ പിന്നെ ഒന്നും മിണ്ടിയില്ല..!

ഞാൻ പിന്നെയും ഫോൺ നോക്കി ഇരുന്നു..! ഒരു കാര്യവുമില്ലാതെ ഗാലറിയിൽ നിന്നും എന്നെ നോക്കി തെറി പറയുന്ന പിഎസി പിഡിഎഫുകൾ..! "ഇനിയൊരു തിരിച്ച് വരവില്ല ശശിയെ ..." ഞാൻ അതെല്ലാം ട്രാശിലേക്ക് നീക്കം ചെയ്തു..! പെട്ടെന്ന് വണ്ടി കുഴിയിൽ ചാടിയതും ഫോൺ എൻ്റെ മടിയിലേക്ക് വീണു..! ഞാൻ ഓട്ടോക്കാരനെ നോക്കി..,

സുമേഷ് : സോറി സാർ..! പെട്ടെന്ന് ശ്രദ്ധിച്ചില്ല..!

നീരജ് : ( സാറോ.. ഞാനോ.😳. ആ..ചിലപ്പോ പുതിയ വല്ല ലേബർ കോഡും വന്നു കാണും..! പാസഞ്ചർസിനോട് ബഹുമാനം എന്നും നല്ലതാ..! 😁)

ഞാൻ സ്വയം മനസിൽ പറഞ്ഞു..! എന്നിട്ട് ഒരു കാര്യവുമില്ലാതെ മീശ പിരിച്ചു..!

സുമേഷ് : സാർ ഏതു സ്റ്റേഷനിലാ..!

സുമേഷ് എന്നോടായി ചോദിച്ചപ്പോ ഞാൻ ആകെ അന്തം വിട്ടു..! ഇനി ഇവനെങ്ങാനും കളിയാകുന്നതാണോ..! അങ്ങനെ ആണേൽ പന്നി നി തീർന്നു..!

നീരജ് : ഞാൻ പോലീസ് ഒന്നുമല്ല..!

റോഡ് സൈഡിലെക്ക് കണ്ണ് പായിച്ചു കൊണ്ട് നീരജ് പറഞ്ഞു..!

സുമേഷ് : ആഹ്...! അപ്പോ പോലീസ് അല്ലലെ..! ഞാനീ ക്ലീൻ ഷേവും ബോഡിയും കണ്ടപ്പോ പോലീസ് ആണെന്ന് കരുതി.!അതാണ് ചെറുതായി ഒന്ന് വിരണ്ടതെ.😄

നീരജ് : അതുശെരി...! ഞാൻ കരുതി എന്നെ ഊക്കിയതാണെന്നു..!

സുമേഷ് : ഞാൻ സുമേഷ് !എന്താ.. പേര്..?

നീരജ് : നീരജ്..! അല്ല ബ്രോ പോലീസിനെ കണ്ട്

💬 Comments

View all comments