നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]
പാട്ട് കേട്ട് മുഴുവികുന്നതിനെ മുൻപായി ഡോറിൽ ആരോ തട്ടുന്ന ഒച്ച കേട്ടു..! നീരജ് കിടക്കയിൽ നിന്നും എഴുന്നേറ്റു..ബാക്ക് ഗ്രൗണ്ടിൽ പാട്ട് പ്ലേ ആയികൊണ്ടെ ഇരുന്നു..! നീരജ് പോയി ഡോറ് തുറന്നു , നോക്കിയപ്പോ ഡോറയെ പോലെ ബാഗും തൂക്കി ഇടുപ്പിൽ കയ്യും വച്ച് നിൽക്കുന്ന അച്ചു..! നീരജ് : ആ... നീയായിരുന്ന..! ഞാൻ കരുതി വേറെ ആരേലും ആയിരിക്കുമെന്ന്..! അച്ചു : സമയായടാ പൊട്ടാ..! എനിക്ക് സ്കൂളിൽ പോണം..! നീരജ് : ഓ...അങ്ങനെ ഒരു കാര്യം ഉണ്ടായിരുന്നുലെ..! വാ.. ഇപ്പൊ കുറച്ചായി അച്ചുവിന് സ്കൂളിൽ കൊണ്ടാകുന്നത് നീരജ് ആണ്..! ഇതിൽ നിന്ന് നീരജിന് ആകെ കിട്ടുന്നത് വണ്ടിക്ക് എണ്ണ അടിക്കാനുള്ള പൈസ മാത്രം..! സംഗതി വീട്ടിൽ നിന്നും ഇറങ്ങാനുള്ള നീരജിൻ്റെ മാസ്റ്റർ പ്ലാനിൻ്റെ ഒരു ഭാഗം മാത്രമാണ് ഈ സ്കൂൾ ട്രാൻസ്പോർട്ടേഷൻ സർവീസ്..! ടേബിളിൻ്റെ മുകളിൽ വച്ച ഹെൽമെറ്റ് എടുത്ത് നീരജ് നടന്നു..! പിന്നാലെ അച്ചുവും.. നീരജ് : ആ നിനക്ക് ഹെൽമെറ്റ് വേണ്ടേ..! പോയി ആ സ്കൂട്ടറിൽ നിന്ന് ഹെൽമെറ്റ് എടുത്തിട്ട് വാ..! അച്ചു : എനിക്ക് ഹെൽമെറ്റ് ഒന്നും വേണ്ടാ..! നീരജ് : പോയി എടുത്തിട്ട് വാടി..! നീരജിന് നോക്കി പുല്ലിൽ ചവിട്ടി കൊണ്ട് അച്ചു ഹെൽമെറ്റ് എടുക്കാൻ നടന്നു..! പെപ്റ്റിൻ്റെ മിററിൽ ആയിരുന്നു ഹെൽമെറ്റ് വച്ചിരുന്നത്..! അച്ചു വണ്ടിയിൽ വലിഞ്ഞ് കേറി ഹെൽമെറ്റ് കയ്യിലെടുത്തു., എന്നിട്ട് തിരികെ നടന്നു..! നീരജ് : ആ കേറ്..! ഹെൽമെറ്റ് വെക്കണേ..! ബൈക്കിൻ്റെ ആക്സിലേറ്റർ മുറുക്കി കൊണ്ട് നീരജ് പറഞ്ഞു..! അച്ചു : ഇത് കണ്ടാ ..ചട്ടി പോലെ ഉണ്ട്..! നീരജ് : അതിനെ ഹെൽമറ്റിൻ്റെ ഭംഗി കാണിക്കാൻ അല്ലാലോ ഇടുന്നത്..! മര്യാദയ്ക്ക് ഇടെടി..! പല്ല് കടിച്ചു കാണിച്ചു കൊണ്ട് നീരജ് അച്ചുവിനെ പേടിപ്പിച്ചു..! അച്ചു : ഞാൻ മുൻപിൽ ഇരിക്കട്ടെ..! നീരജ് : നി എവിടെയോ ഇരിക്ക്...! നീരജ് അച്ചുവിൻ്റെ ബാഗ് വാങ്ങി ഒരു സൈഡിലേക്കായി പുറത്ത് തൂക്കി..! എന്നിട്ട് അച്ചുവിന് പൊക്കി എടുത്തുകൊണ്ട് ടാങ്കിൻ്റെ മുകളിലായി ഇരുത്തി..! അച്ചു കുറച്ച് പിന്നിലേക്കായി ഇറങ്ങി ഇരുന്നു..! നീരജ് : പോവാ..!😊 നീരജ് അച്ചുവിന് നോക്കി പറഞ്ഞു..! അച്ചു : 👍 നീരജ് മുന്നോട്ട് വണ്ടി എടുത്തു..! . . . . അച്ചു : ആ കാറിനെ വെട്ടിക്ക്..! അച്ചു മുൻപിലൂടെ ക്രോസ് ചെയ്ത് പോയ ചുവന്ന കാറിനെ ചൂണ്ടി കൊണ്ട് പറഞ്ഞു..! നീരജ് : ഒന്ന് മിണ്ടാതെ ഇരിയടി പെണ്ണെ..! അച്ചു : അയ്യേ..നിനക്ക്
💬 Comments
View all comments