Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]
അടിച്ചപ്പോ പിന്നിൽ വണ്ടിയില്ല എന്നുറപ്പാക്കി നീരജ് വണ്ടി സ്ലോ ആക്കി..! വലിയ കാര്യത്തിന് ഹെൽമെറ്റ് ഒക്കെ എടുക്കാൻ പറഞ്ഞെങ്കിലും നീരജും അച്ചുവും ഹെൽമെറ്റ് വെച്ചതുപോലുമില്ല..! പൊടി അടിച്ചപ്പോ നീരജ് മുഖം സൈഡിലേക്ക് നോക്കി..! അപ്പോഴുണ്ട് ബസ്സിലെ സീറ്റിൽ രാവിലെ കണ്ട പെണ്ണിരിക്കുന്നു..!
നീരജ് : ഇതവളല്ലേ...!
അതിശയോക്തി കാരണം നീരജ് ഉറക്കെ സ്വയം ചോദിച്ചു..!
അച്ചു : തവളയാ...👀
നീരജ് : തവളയും പല്ലിയുമൊന്നും അല്ല കൊച്ചെ..!
അച്ചു : പിന്നെ ...?
നീരജ് : അതൊക്കെ പിന്നെ പറയാ..!
നീരജ് ബൈക്കിൻ്റെ സ്പീഡ് കൂട്ടി അതിൻ്റെ പിന്നാലെ വിട്ടു..! ചെവിയിൽ ഹെഡ് സെറ്റ് വച്ച് പാട്ട് കേട്ട് ഇരിക്കുന്നത് കൊണ്ടാവാം അവള് തിരിഞ്ഞ് പോലും നോക്കിയില്ല..!
നീരജ് ബസ്സിൻ്റെ ഒപ്പം തന്നെ വച്ച് പിടിച്ചു..! അവളെ കാണാൻ പാകത്തിന് വണ്ടി ബസ്സിനെ സമാന്തരമായി ഓടിച്ചു..! അടുത്ത എങ്ങും സ്റ്റോപ്പ് ഇല്ലാത്തത് കൊണ്ട് ബസ് നല്ല രീതിക്ക് ചവിട്ടി ആണ് വിടുന്നത്..!
അച്ചു : വെട്ടിക്ക്...വെട്ടിക്ക്..!😕
ബസിന് സമാന്തരമായി ഓടിക്കുന്നത് കണ്ട് അച്ചു നീരജിനോടായി പറഞ്ഞു..!
നീരജ് : എന്തോന്ന് വെട്ടിക്കാൻ..! മര്യാദയ്ക്ക് ഇരുന്ന സ്കൂളിൽ പോവാ ഇല്ലേൽ ഹോസ്പിറ്റലിൽ പോവാ..!😼
അച്ചുവിന് പേടിക്കാൻ വേണ്ടി നീരജ് പറഞ്ഞു..! പക്ഷേ കക്ഷി അച്ചുവായത് കൊണ്ട് നീരജ് കുറച്ച് വിയർക്കും..! കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ തന്നെ പറയുമ്പോലെ എത്രയൊക്കെ ആറ്റിറ്റ്യൂട് പിടിച്ചാലും നീരജിൻ്റെ ഉള്ളിലെ ആ പഴയ കോഴി പുറത്തേക്ക് വരാൻ വെമ്പൽ കൊണ്ടു..! അത് വിട്, അങ്ങനെ ഒരു കാര്യവും ഇല്ലാതെ നീരജ് ബസ്സിനെ പിന്നാലെ
💬 Comments
View all comments