Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]
: ആ കുട്ടി പോയി..!
പാൽ പാത്രം തിരികെ കൊടുത്ത് കൊണ്ട് രമ ചേച്ചി തിരികെ നടന്നു..! പാത്രവും വാങ്ങി നീരജ് ബൈക്കിൻ്റെ അടുത്തേക്ക് നടന്നു..!
കിച്ചു : എന്തായണ്ണാ ചേച്ചി അവിടെ ഉണ്ടോ..!👀
നീരജ് : അവള് പോയി..!😐
കിച്ചു : ആ കാര്യല്ല..! നാളെ കുറച്ച് നേരത്തെ ഇറങ്ങാം നമുക്ക്..!
നീരജ് : അവള് ഇവിടന്നെ പോയി..🙂
കിച്ചു : ഏഹ് ...എങ്ങോട്ട്..?😳
നീരജ് : അറിയില്ല..!
കിച്ചു : അപ്പൊ അവിടെയുള്ള ചേച്ചിയോട് ചോദിക്കായിരുന്നില്ലേ..!
നീരജ് : എന്ത്..! കൃഷ്ണ എങ്ങോട്ടാ പോയിന്ന..
കിച്ചു : അണ്ണൻ തളരാതെ ..! എൻ്റെ വഴിക്ക് ഞാൻ ഒന്ന് തപ്പി നോക്കട്ടെ..!
നീരജ് വണ്ടി എടുത്തു..! വണ്ടി ആത്മാവില്ലാത്ത ശരീരം പോലെ യാന്ത്രികമായി ചലിച്ചു..!
>>>10:28
ബിന്ദു : ഡാ...കുരങ്ങാ..😤
ബിന്ദു ചേച്ചി നീരജിന് തോണ്ടി കൊണ്ട് വിളിച്ചു..!
നീരജ് : ഏഹ്..🙂
നീരജ് ബിന്ദു ചേച്ചിയെ തിരികെ നോക്കി..!
ബിന്ദു : എന്തോരം വെള്ളമാട
പോയിരിക്കുന്നത്..! ശോഭ ചേച്ചി കാണണ്ട..😤
നീരജ് പിന്നെയും വെള്ളമില്ലാത്ത ഓസും പിടിച്ച് നിന്നു..!
ബിന്ദു : നീ ഈ ലോകത്ത് ഒന്നുമില്ലേ..!
നീരജ് ഓസും ചുവട്ടിൽ ഇട്ട് കോട്ടഴസിലേക്ക് നടന്നു..! ആകെ ഒരു മടി മൊത്തത്തിൽ..! നീരജ് കണ്ണാടി നോക്കി ..എന്നിട്ട് കിടക്കയിലേക്ക് മറിഞ്ഞ് വീണു..!
മനസ്സ് : ഡെസപ്പ് ആവാൻ ഉള്ളതൊന്നുമില്ല..! അല്ലെങ്കിലും അവളാരാ,നീയാരാ മൈരെ അവൾടെ കാമുകനോ..! 😤
നീരജ് : ഷെ..കണ്ട് കണ്ട് ഒന്ന് അറിഞ്ഞ് വന്നതായിരുന്നു..! എന്നാലും അവളിത് എവിടെ പോയി കാണും..!
മനസ്സ് : എവിടെ പോയാലും നിനക്കെന്താ മൈരെ..? പണിക്ക് വന്ന അത് ചെയ്തോണം ,അല്ലാതെ വല്ല പെമ്പിള്ളരാടെയും പിന്നാലെ പോയാലുണ്ടല്ലോ..!
നീരജ് : ആകെ ഒരു മടിപ്പ്..! ഇനി ട്രൂ ലൗ ആയത് കൊണ്ടായിരിക്കോ..!
മനസ്സ് : എൻ്റെ പൊന്ന് മൈരെ ചിരിപ്പിക്കാതെ ട്രൂ ലൗവാ നിനക്കാ..! ഇതും കൂടി കൂട്ടി അപ്പൊ എത്ര ട്രൂ ലൗ ആയി😹
നീരജ് : അതിപ്പോ മനുഷ്യന്മാർ അല്ലേ, ഒന്നിൽ കൂടുതൽ പ്രേമിക്കാലോ..!
💬 Comments
View all comments