0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]

Author : Robert longdon Read All Parts 7.1K

ആ തിരക്ക് പിടിച്ച ബസ് സ്റ്റാൻഡിൽ തങ്ങളെ മാത്രം ശ്രദ്ധിച്ച് നിൽക്കാൻ ആ സമയത്ത് ആരുമില്ലെന്ന് കൃഷ്ണ മനസിലാക്കി..! കരി മഷി എഴുതിയ കണ്ണുകളിൽ നനവ് പടർന്നു, ചുണ്ടുകൾ വിറങ്ങലിച്ചെങ്കിലും ഉള്ളിൽ തോന്നിയ ഏതോ ഒരു പ്രേരണയിൽ കൃഷ്ണ നീരജിന് തള്ളി മാറ്റി കൊണ്ട് മുന്നോട്ട് നടന്നു..!

നീരജ് : ( ഇവൾക്കെന്നെ ഇഷ്ടമല്ലേ..! അതോ മറ്റേ ചേച്ചി എനിക്കിട്ട് പണിഞ്ഞതാണോ..? )

എന്താ നടക്കുന്നത് എന്നറിയാതെ നീരജ് നിന്നു..!

നീരജ് : ( ഇതിങ്ങനെ വിട്ടാൽ പറ്റില്ല )

" ഉറങ്ങിക്കൊണ്ടിരുന്നവനെ പിടിച്ച് എഴുന്നേൽപ്പിച്ച് ഇലയിട്ടിട്ട് ചോറില്ലന്നോ.." ഏതാണ്ട് ആ അവസ്ഥയായിരുന്നു നീരജിന്..!

നീരജ് : അങ്ങനെ അങ്ങ് പോയാലോ..! ഇഷ്ടം ആണെങ്കിലും അല്ലെങ്കിലും വാ തുറന്ന് ഒന്ന് പറയോ..😡

നീരജ് കൃഷ്ണയുടെ കയ്യിൽ പിടിച്ച് വലിച്ചു..! അതിത്തിരി അക്രമം ആയി പോയോ എന്തോ..😬 ! നീരജിൻ്റെ വലിയിൽ കൃഷ്ണ നിന്നിടത്ത് നിന്നും കറങ്ങി വീഴാൻ പോയി..! ഏതോ ഒരു ഉൾ പ്രേരണയിൽ ഫൂട്ട് പാത്തിൻ്റെ കമ്പിയിൽ കൃഷ്ണ പിടിച്ചു..!

നീരജ് : ( ഹാവൂ...വീണില്ല..🤥)

നീരജിൻ്റെ തൊണ്ടയിലൂടെ അറിയാതെ ഉമിനീർ ഇറങ്ങി പോയി..!അപ്പോഴാണ് അത് കണ്ട് വന്ന ഒരു ചേട്ടൻ കൃഷ്ണയോട് ചോദിച്ചത്..!

ചേട്ടൻ : എന്താ കുട്ടി പ്രശ്നം..!👀

നീരജ് : ഒന്നൂല ചേട്ടാ...🤗

ചേട്ടൻ : ഒന്നുല്ലാതെയാണോ ഈ കുട്ടിയുടെ കണ്ണ് നിറഞ്ഞിരിക്കുന്നത്..😡

നീരജ് : കാറ്റൊക്കെ അല്ലെ അത് വല്ല പൊടി പെട്ടതാവും..!

നീരജ് ചുറ്റും നോക്കി,എന്തോ നീരജിൻ്റെ ഭാഗ്യത്തിന് ഒരു കാറ്റ് പോയിട്ട് ഒരു കരിയില പോലും അനങ്ങിയില്ല..😐

💬 Comments

View all comments