Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
ഉള്ളതന്നെയല്ലേ..!👀
നീരജ് എഴുതിക്കൊടുത്ത അഡ്രസ്സ് വായിച്ച് നോക്കിക്കൊണ്ട് ദേവി ചോദിച്ചു..!
നീരജ് : എന്ത്..?😼
ദേവി : അല്ല ഈ അഡ്രസ്സ് ഒക്കെ ഒറിജിനൽ അല്ലേ എന്ന്..😉
നീരജ് : ഹലോ മാഡം..! ഞാൻ അവളെ ഇഷ്ടമാണ് പറഞ്ഞത് വെറുതെ ടൈം പാസിന് നോക്കിയിട്ട് കടന്നുകളയാനല്ല.
>>>11:47
നീരജ് ഗാർഡനിലെ ചെടികളുടെ തലപ്പ് വെട്ടിക്കൊണ്ടിരിക്കുകയായിരുന്നു..!
നീരജ് : എന്നാലും പറയാതെ പോയതിന് വലിയ പ്രശ്നം ആയിട്ടൊന്നും അവള് എടുത്തിട്ടില്ലെന്ന് തോന്നുന്നു..!😌
മുത്തശ്ശി : അത് ചെലപ്പോ നിന്നോട് അത്രയും സ്നേഹം ഉള്ളത് കൊണ്ടായിരിക്കും..! നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ ഒരിക്കലും പറ്റിക്കില്ല എന്നൊരു വിശ്വാസം ഉണ്ടല്ലോ അതായിരിക്കും..
ബിന്ദു : ഡാ...ആ തേങ്ങ ഒന്ന് പിടിക്കാൻ വന്നേ..!
നീരജും മുത്തശ്ശിയും സംസാരിക്കുന്നതിന് ഇടയിൽ കയറി വന്ന് ബിന്ദു ചേച്ചി പറഞ്ഞു..!
നീരജ് : ആ ചാക്കിലാക്കി വെച്ചോ...ഞാൻ വന്നോളം..!
ബിന്ദു : ചാക്കിലാക്കി..ഇനി നീയൊന്ന് വന്നാ മതി..🤗
നീരജ് : എന്നാ കുറച്ച് കഴിഞ്ഞിട്ട് ഞാൻ വരാ..! ഞാനീ പണിയൊന്ന് ചെയ്ത് തീർത്തോട്ടെ..!
ബിന്ദു : ഓ...അത് പിന്നേ ചെയ്താ മതി..
നീരജ് : എന്നെ മടിയനാക്കിയ അടങ്ങൂ അല്ലെ..! 😼
ബിന്ദു : അല്ലെങ്കിൽ പിന്നെ മടിയില്ലാത്ത ഒരാള്..😅
മുത്തശി : 😅
ബിന്ദു ചേച്ചി പറഞ്ഞത് കേട്ട് മുത്തശ്ശിയും ചിരിച്ചു..!
നീരജ് : എന്നാ പിന്നെ ഇത് പിന്നെ ചെയ്യാ അല്ലേ..! 🤗
ബിന്ദു : ആഹ്...മതി.😌
നീരജ് : എന്ന ചേച്ചി വിട്ടോ..! ഞാനീ കല്ലുന് ഒന്ന് കൂട്ടിലാക്കിയിട്ടു വരാ..!😄
ബിന്ദു : വേഗം
💬 Comments
View all comments