0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.6K

അണ്ണാ..! ഞാനും വന്നായിരുന്നേനെ..🙂

നീരജ് : ഇന്നലെ രാത്രി അവള് പറഞ്ഞതാ പോവാന്ന്..! എനിക്ക് തലപ്പര്യം ഉണ്ടായിട്ടല്ല ..

കിച്ചു : അതയാ...

നീരജ് : നി വരുന്നുണ്ടേൽ..വേഗം റെഡിയായിക്കോ..! ഞാൻ സൊസൈറ്റിയിൽ പോയി പാലൊക്കെ വാങ്ങിച്ച് കൊടുത്തിട്ടേ പോണുള്ളൂ..! വരിണ്ടെ റെഡിയാവ്..നി

കിച്ചു : ഓകെ...അണ്ണൻ പോയിട്ട് വരുമ്പോഴേക്കും ഞാൻ റെഡി ആവാ..! തിരികെ എത്തുമ്പൊ വിളിക്ക്..😃

നീരജ് : ഞാൻ വിളിക്കാടാ..!

കിച്ചു : ഇപ്പൊ അണ്ണൻ സൊസൈറ്റിക്ക് അല്ലേ..👀

നീരജ് : ഹാ...എന്തേ..! നിനക്കും വാങ്ങണോ..?

കിച്ചു : എനിക്ക് പാലും പഞ്ചാമൃതം ഒന്നും വേണ്ട..! എന്തായാലും അവിടെ ചേച്ചി കാണില്ലേ..! ഈ കാവി മറ്റ്, എന്നിട്ട് ഈ മുണ്ട് ഉടുത്ത് ഒരു ലുക്കിൽ അങ്ങോട്ട് പോ...! പിറനാൾ ഒക്കെ അല്ലെ നാലാളറിയട്ടെ ചെതറട്ടേ..😃

നീരജ് : ഏയ്..അതൊന്നും വേണ്ടടാ അതൊക്കെ ഇത്തിരി ഓവർ ആവും..!😃

കിച്ചു : വേണ്ടെങ്കിൽ വേണ്ട..! എന്തായാലും ഫസ്റ്റ് ലുക്ക് തന്നെ നന്നായിക്കോട്ടെ കരുതി പറഞ്ഞതാ..! അണ്ണനെ ഈ ബ്ലാക്ക് ഷർട്ടും വൈറ്റ് മുണ്ടും നന്നായിട്ടുണ്ടാവും..😌

നീരജ് : 👍

നീരജ് ബൈക്ക് മുന്നോട്ടെടുത്തു..! വേറെ എവിടെയും തട്ടി തടഞ്ഞ് നിൽക്കാതെ നേരെ സൊസൈറ്റിക്ക് വിട്ടു..! കേരളത്തിലെ ഭൂരിഭാഗം ആമ്പിളാരും പിടിക്കുന്ന ഒരു ഡ്രസ്സ് കോംബോ ആയിരിക്കും ഈ ബ്ലാക്ക് ഷർട്ടും വൈറ്റ് മുണ്ടും എന്നത്..! പ്രത്യേകിച്ച് അമ്പലമോ , കല്യാണൊ ,കോളേജിലെ പരിപാടികൾക്കൊ എന്തിനേറെ നാലാള് കൂടുന്ന ഒരു പരിപാടിക്ക് ഏതെങ്കിലും ഒരുത്തനെങ്കിലും ഈയൊരു കോംബോ പിടിക്കാതെ ഇരിക്കില്ല..! അല്ലെങ്കിലും ബ്ലാക്ക് ആൻഡ് വൈറ്റ് ഒരു

💬 Comments

View all comments