Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
കാര്യമല്ല എന്ന രീതിയിലിരുന്ന ലീല ഫോൺ നോട്ടം നിറുത്തി സെറ്റിയിൽ നിന്നും എഴുന്നേറ്റു..! എന്നിട്ടീ കണ്ണീർ സീരിയലിലെ വില്ലത്തിയെ പോലെ പുച്ഛവും ദേഷ്യവും കലർന്ന മുഖത്തോടെ സ്ലോ മോഷനിൽ വന്ന് ടിവി ഓൺ ചെയ്തു..!
നീരജ് : ( ഇതെന്ത് പറി...!👀 )
എന്താ സംഭവിക്കാൻ പോകുന്നതെന്ന് അറിയാത്തത് കൊണ്ട് നീരജ് സ്വയം മനസിൽ പറഞ്ഞിട്ട് മിണ്ടാതെ നിന്നു..! ലീല അവളുടെ ഫോൺ ടിവിയുമായി കണക്ട് ചെയ്ത് സ്ക്രീൻ കാസ്റ്റിങ്ങിലൂടെ ഫോണിലെ വീഡിയോ പ്ലേ ചെയ്തു..! എന്താണെന്ന് മനസ്സിലാവാത്തത് കൊണ്ട് നീരജ് ബിന്ദു ചേച്ചിയെ നോക്കി..!
നീരജ് : 👀
ബിന്ദു : ഇപ്പൊ കണ്ടോ...😼
വീഡിയോ പ്ലേ അവൻ തുടങ്ങി..!
നീരജ് : ( എവിടെയോ കണ്ട് മറന്നത് പോലെ ഒരു അമ്പലം👀 എന്നാലും എവിടെയായിരിക്കും....)
പക്ഷേ ആ അമ്പലം ഏതാണെന്നും എവിടാണെന്നും ഓർത്ത് തല പുകയ്ക്കേണ്ട കാര്യം നീരജിനുണ്ടായിരുന്നില്ല..!
നീരജ് : ഇത് രാവിലെ ഞാൻ തൊഴാൻ പോയ അമ്പലം അല്ലെ...👀
ബിന്ദു : അതേ...😌
നീരജ് നോക്കി നിൽക്കെ വീഡിയോയിൽ അമ്പലത്തിൽ നിന്നും ഇറങ്ങി വരുന്ന നീരജിനെയും കൃഷ്ണയേയും കണ്ടു..,ഒപ്പം കിച്ചുവും ദേവി ചേച്ചിയും..!
നീരജ് : ( തൂക്കിയല്ലോ...നാഥാ..👀😐)
നീരജ് ബിന്ദു ചേച്ചിയെയും ശോഭമ്മയെയും മാറി മാറി നോക്കി..!
ശോഭമ്മ : ഇനി പറ മോനെ...👀
ശോഭമ്മ നീരജിന് നോക്കി പറഞ്ഞു..!
നീരജ് : എന്ത് പറയാൻ..!👀
ബിന്ദു : കൂടെയുള്ള ആ പെണ്ണേതാ പറയടാ...😤
നീരജ് : ( പറഞ്ഞാലോ അവളെൻ്റെ പെണ്ണാണെന്ന്...👀 )
നീരജ് എല്ലാരെയും ഒന്ന് നോക്കി..!
💬 Comments
View all comments