Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
ഒറ്റ എണ്ണത്തിൻ്റെയും മുഖത്ത് സന്തോഷമോ ശാന്തതയോ ഇല്ല..!
നീരജ് : ( പിന്നെ പറയാ...! ഇപ്പൊ പറഞ്ഞ എല്ലാം കൂടി എന്നെ വലിച്ച് കീറും..)
ബിന്ദു : എന്താടൊരു ആലോചന..👀
നീരജിൻ്റെ നിൽപ്പും ഭാവവും കണ്ടിട്ട് ബിന്ദു ചേച്ചി ചോദിച്ചു..!
നീരജ് : എന്ത് ആലോചന..👀
ശോഭമ്മ : മോനെ... നീരജെ..!😼
നീരജ് : ഓ..😐
ശോഭമ്മ : ഏതാടാ ആ കുട്ടി..👀
ബിന്ദു : മര്യാദയ്ക്ക് പറഞ്ഞോ നി..! ഏതാടാ ആ പെണ്ണ്..👀😤
നീരജ് : പെണ്ണോ...?
ബിന്ദു : ആ...പെണ്ണ്..! 😤
നീരജ് : ( ഐഡിയ ) ആ...ഇതായിരുന്നോ നിങ്ങള് ഇത്ര നേരം മാറി മാറി നിന്ന് സിബിഐ കളിച്ചോണ്ട് ചോദിച്ചത്..!😅
ബിന്ദു : 👀 നീയാ പെണ്ണേതാ പറ..!
നീരജ് : പെണ്ണോ..?👀 പെണ്ണുങ്ങൾ..! എൻ്റെ ശോഭമ്മേ അവര് രണ്ടാളിലെ നോക്കിക്കേ..!
നീരജ് സ്ക്രീനിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു..!
ബിന്ദു : ഞങ്ങൾക്ക് കണ്ണ് കാണാം..! നീ ഉരുണ്ട് കളിക്കാതെ കൂടെയുള്ള ആ പെണ്ണേതാ പറ..😤
നീരജ് : എനിക്കറിയില്ല..
ശോഭമ്മ : അപ്പൊ നി ആ കുട്ടിയെ നോക്കി ചിരിച്ചതോ..?😡
നീരജ് : അതിപ്പോ എന്നെ നോക്കി ആര് ചിരിച്ചാലും ഞാനും ചിരിക്കും..! ഞാൻ ഭയങ്കര സിമ്പിൾ അല്ലെ..☺️
ബിന്ദു : ദേ ചേച്ചി...ഇവൻ വെറുതെ നമ്മളെ കൂടി കുഴപ്പിക്കാൻ നോക്കുവാണ്..! ഇവനെന്തോ നമ്മടെ അടുത്തൂന്നു ഒളിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്..😤
ബിന്ദു ചേച്ചി നീരജിൻ്റെ തോളിൽ പിടിച്ച് ഉന്തിക്കൊണ്ട് ശോഭമ്മയോട് പറഞ്ഞു..!
നീരജ് : എൻ്റെ പൊന്ന് ശോഭമ്മെ ഈ ബിന്ദുവിന് വട്ടാണ്..😅
💬 Comments
View all comments