0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.6K

പഠിക്കാ...പ്രോമിസ്..😫

അച്ചുവിൻ്റെ മുഖം കണ്ടാൽ ദേ ഇപ്പൊ കരയും എന്ന രീതിയിൽ ആയിരുന്നു..!

ബിന്ദു : മര്യാദയ്ക്കിവിടിരുന്ന പഠിക്കൊ..?

അച്ചു : ആ...ഞാൻ പഠിക്കാ😃

ബിന്ദു : എന്നാ ചെല്ല് പോയി ഹോം വർക്ക് ചെയ്യാൻ നോക്ക്..🤗

അച്ചു : കുറച്ച് നേരം കളിച്ചിട്ട് ഹോം വർക്ക് ചെയ്താ പോരമ്മ..🙂

ബിന്ദു : നീരജെ....

ബിന്ദു ചേച്ചി നീരജിന് വിളിച്ചതും അച്ചു അവിടന്ന് ഓടി..! അച്ചുവിൻ്റെ ഓട്ടം കണ്ട് എല്ലാരും ചിരിച്ചു..!

നീരജിൻ്റെ പിറനാൾ പ്രമാണിച്ച് അന്നത്തെ ഉച്ചയൂണിന് പതിവിലും കൂടുതൽ വിഭവങ്ങൾ വന്ന് തീൻ മേശയിൽ നിറഞ്ഞു..! പക്ഷേ ഉച്ചയൂണ് പതിവ് പോലെ നീരജ് കഴിച്ചത് അവസാനമായിരുന്നു..! എല്ലാരും ആദ്യം ഇരിക്കാൻ പറഞ്ഞെങ്കിലും തീൻ മേശയ്ക്ക് ചുറ്റുമിരുന്ന് ചില മുഖഭാവങ്ങൾ കണ്ട് നീരജ് പതിവ് പോലെ കഴിച്ചോളം എന്ന് പറഞ്ഞു..! അല്ലെങ്കിലും നീരജ് എപ്പോഴും അവസാനമേ കഴിക്കു..! അന്നത്തെ ഉച്ചയൂണ് പതിവ് പോലെ നീരജ് ബിന്ദു ചേച്ചി , ശോഭമ്മ , കല്ലു എന്നവരോടൊപ്പം ഇരുന്ന് കഴിച്ചു..! അച്ചു പിന്നെ ലീലയുള്ളത് കൊണ്ട് നേരത്തെ കയറി കഴിച്ച് കളഞ്ഞു..! ഊണിന് ശേഷം നീരജ് പതിവ് പോലെ തൻ്റെ പണികളിലേക്ക് കടന്നു..!

( പിറ്റേന്ന് രാവിലെ , സൊസൈറ്റിയിൽ )

നീരജ് : വൈകീട്ട് ഞാൻ ടൗണിലേക്ക് വരണോ..!😌

നീരജിൻ്റെ ചോദ്യം കേട്ട് വരണമെന്ന് രീതിയിൽ കൃഷ്ണ തലയാട്ടി..!

നീരജ് : വന്നാ എന്തേലും കിട്ടോ..👀😌

നീരജ് കൃഷ്ണയെ ഒരു കള്ള നോട്ടത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു..!

കൃഷ്ണ നീരജ് പ്രതീക്ഷിക്കുന്നത് പോലെ ഒന്നും കിട്ടില്ലെന്ന് പറഞ്ഞു..!

നീരജ്

💬 Comments

View all comments