0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.7K

നീരജ് വാ തുറന്നു..!

നീരജ് : ശോഭമ്മേ...ഞാൻ വേണോന്ന് വച്ച് തല്ലിയതല്ല..,അപ്പോഴത്തെ ഒരു ഇതിൽ തല്ലി പോയതാണ്..

നീരജ് ഉറക്കെ ശോഭമ്മയോടെന്ന പോലെ എല്ലാരോടുമായി പറഞ്ഞു..!

ശിവദാസൻ : എന്ന് പറഞ്ഞിട്ട് നി ചെമ്പകശ്ശേരിയിലെ കുട്ടീടെ മേലെ കയറി കൈ വെക്കാൻ മാത്രം വളർന്നോ..😡

ഇയ്യാളിത് എന്തോന്ന് നേരവും കാലവും നോക്കാതെ സ്വന്തം തറവാടിന് പ്രൊമോഷൻ ചെയ്യാൻ ഇറങ്ങിയിരിക്കുന്നോ..! അതെന്താ ചെമ്പകശ്ശേരിയിലെ പിള്ളാരുടെ മേലെ കൈ വച്ച ചോര പൊടിയില്ലേ , അവർക്കെന്താ വേദനിക്കില്ലെ..😏

നീരജ് : ചെമ്പകശ്ശേരി എന്നല്ല നാട് ഭരിച്ച രാജാക്കന്മാരാണെങ്കിലും തെണ്ടിത്തരം കാണിച്ച ഞാൻ തല്ലും...😏

എല്ലാരും നീരജിന് തന്നെ ഉറ്റു നോക്കി..!

അത്ര നേരം സൈലൻ്റ് ആയി നിന്ന നീരജ് വയലൻ്റെ മോഡിലേക്ക് മാറുന്നത് പോലെ തോന്നി..! ഇനിയിപ്പോ വരുന്നിടത്ത് വച്ച് നോക്കാം..!

നീരജ് : ശോഭമ്മേ...! എനിക്കൊരു ഇഷ്ടം ഉണ്ട് ഒരു പെൺകുട്ടിയോട്.., അവൾക്കും എന്നെ തിരിച്ചിഷ്ടമാണ്..! കഴിഞ്ഞ ദിവസം അമ്പലത്തിൽ വെച്ച് കണ്ടില്ലേ ആ കുട്ടിയാണ്..! ശോഭമ്മയോട് പറയണം കരുതി ഇരുന്നതാണ് പക്ഷേ എന്തോ പറയാൻ പറ്റിയില്ല..! ടൗണിൽ വച്ച് അവളോട് വേണ്ടാത്ത രീതിയിൽ സംസാരിച്ചപ്പോഴാണ് ഞാൻ കയറി ചോദിച്ചത്..! അതിൻ്റെ ഇടയിൽ അവള് വാങ്ങി തന്ന ഷർട്ടും വലിച്ച് കീറിച്ച് പ്രശ്നം ഉണ്ടാക്കിയത് അവനാ...😏

നീരജ് ഇതെല്ലാം സമാധാനത്തോടെ എന്നോണം ശോഭമ്മയെ നോക്കി ഉറക്കെ എല്ലാരോടുമായി പറഞ്ഞു..!

നീരജ് : ഇത്ര നാളും എന്തേലും പറഞ്ഞാ മറുത്തൊന്നും പറയാതെ വെറുതെ ഇരുന്നത് ഇവിടെ ഉള്ള ഒരു ഏട്ടന്മാരെയും പേടിച്ചിട്ടല്ല...😏

നീരജ് ജിത്തുവിന് നോക്കി..!

നീരജ് : ഇവിടെന്ന്

💬 Comments

View all comments