Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
പോവേണ്ടി വന്ന അവളെ പിന്നെ കാണാൻ പറ്റില്ലല്ലോ കരുതിയിട്ടും , അവള് പ്രശ്നം ഒന്നും ഉണ്ടാക്കരുത് പറഞ്ഞിട്ടുമാണ്...! ഇനിയെനിക്കാ പേടിയില്ല , ഇവിടെന്ന് പോവേണ്ടി വന്നാലും അവൾക്കെന്നെ മനസിലാവും..
നീരജ് ഹാളിൽ നിന്നും പുറത്തേക്ക് നടന്നു..! പോകുന്ന വഴിക്ക് ജിത്തുവിൻ്റെ നേർക്ക് കൈ നീട്ടി ഒന്ന് പൊട്ടിച്ചു..! പണ്ട് തൊട്ടേ കാരണവന്മാർ പറയുന്നതാണ് അർഹിക്കാത്തത് നേടരുതെന്ന്..! അല്ലേലും നമുക്കെന്തിനാ വല്ലവൻ്റെയും അടി നമുക്കാണോ അടിക്ക് പഞ്ഞം...😏
നീരജ് ഒരു ആവറേജ് സ്പീഡിൽ കോട്ടേഴ്സിലേക്ക് നടന്നു..! റൂം തുറന്ന് നീരജ് അവൻ്റെ ഡ്രസ്സ് എല്ലാം മടക്കാൻ തുടങ്ങി..! മടക്കിയ ഡ്രസ്സലാം എടുത്ത് ട്രാവൽ ബാഗിലേക്ക് കുത്തി നിറച്ചു..! അതിൻ്റെ ഇടയിൽ നീരജ് ഫോൺ എടുത്ത് ആൻ്റപ്പനെ വിളിച്ചു..!
ആൻ്റപ്പൻ : എന്തടാ..👀
ഫോൺ എടുത്തതും ആൻ്റപ്പൻ നീരജിനോട് ചോദിച്ചു..!
നീരജ് : ഡാ...ഞാൻ നാളെ അങ്ങോട്ട് വരിണ്ട്..ബസ് സ്റ്റാൻഡിലേക്ക് എന്നെ പിക് ചെയ്യാൻ വാ..
ഫോൺ ചെവിക്കും തോളിനും ഇടയിൽ വച്ച് തല ചരിച്ച് സംസാരിച്ചുകൊണ്ട് നീരജ് ഡ്രസ്സ് മടക്കി..!
ആൻ്റപ്പൻ : നിനക്ക് നിൻ്റെ ബൈക്കിനെ വന്നൂടെ മൈരെ..! അതെന്തിനാ പൂജിക്കാൻ വച്ചതാണൊ😤
നീരജ് : എനിക്കത്ര ദൂരം ബൈക്ക് ഓടിക്കാൻ ഒരു മൂഡില്ല..! ബൈക്ക് ഞാൻ പാർസൽ ആയി അയച്ചോളം..
ആൻ്റപ്പൻ : പാർസൽ ആയി അയക്കാനാ..👀..! അപ്പൊ എന്താണ് ഇങ്ങോട്ട് പോരുവാണൊ😳
നീരജ് : ഹാ...
ആൻ്റപ്പൻ : എന്താണ് ബ്രേക്ക് അപ്പ് ആയ👀
നീരജ് : കരിനാക്ക് വളച്ച് പറയാതെ മൈരാ..😤
ആൻ്റപ്പൻ : പിന്നെ എന്ത് മല മറിക്കാനാണ് ഇങ്ങോട്ട് എഴുന്നള്ളണത്...👀
💬 Comments
View all comments