0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 25341

എന്ന് നീരജ് അപ്പൊ മനസ്സിലാക്കി..!

നീരജ് : 🙂

നീരജ് കൃഷ്ണയെ നോക്കി..! കൃഷ്ണയും നീരജിന് തിരികെ നോക്കി..! പെട്ടെന്ന് കൃഷ്ണ ഫോൺ എടുത്ത് എന്തോ ടൈപ്പ് ചെയ്തു..! ഫോണിൽ നോട്ടിഫിക്കേഷൻ സൗണ്ട് മുഴങ്ങിയപ്പോ നീരജ് ഫോൺ എടുത്ത് നോക്കി..! കൃഷ്ണയുടെ മെസ്സേജ് ആണ്..! അവൻ ചാറ്റ് തുറന്ന് മെസ്സേജ് റീഡ് ചെയ്തു..!

കൃഷ്ണ : { എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ട്..🙂 }

നീരജ് : { ആ...വാങ്ങിക്കാം..🙂}

കൃഷ്ണയുടെ മെസ്സേജിനുള്ള മറുപടിയായി നീരജ് മെസ്സേജ് അയച്ചു..! കൃഷ്ണ സ്റ്റാൻഡിന് സമീപത്തുള്ള ഒരു സ്റ്റേഷനറി ഷോപ്പിലേക്ക് കയറി..! കുറച്ച് ചാർട്ടും , എ ഫോർ സൈസ് പേപ്പറും വേറെ എന്തൊക്കെയോ ബുക്സും വാങ്ങി..! കൃഷ്ണ സാധനങ്ങൾ വാങ്ങിക്കഴിഞ്ഞ് പൈസ കൊടുത്തു..!

നീരജ് : ഞാൻ വേണേൽ പിടിക്കാ..

അത് കേൾക്കാൻ ഇരുന്നത് പോലെ കൃഷ്ണ നീരജിൻ്റെ കയ്യിലേക്ക് ഒരു കവർ കൊടുത്തു..!

നീരജ് : നമുക്കൊരു ചായ കുടിച്ചാലോ..🤗

കൃഷ്ണ ശരിയെന്ന രീതിയിൽ തലയാട്ടി..! നീരജ് അടുത്ത് കണ്ട തിരക്ക് കുറഞ്ഞ ഒരു ബേക്കറിയിലേക്ക് കയറി ..! പിന്നാലെ കൃഷ്ണയും...! തിരക്കൊഴിഞ്ഞ ഒരു ടേബിളിലേക്ക് രണ്ടാളുമിരുന്നു.., അടുത്തുണ്ടായിരുന്ന കസേരകളിൽ സാധനങ്ങളും കയറ്റി വച്ചു..!

നീരജ് : കൃഷ്ണയ്ക്ക് ഒരു ചായ പറയട്ടെ...!😊

കൃഷ്ണ : 🙂

കൃഷ്ണ വേണ്ടെന്ന് തലയാട്ടി..!

നീരജ് : വേറെ എന്തേലും വേണോ..? കുടിക്കാൻ..!👀

കൃഷ്ണ കൈകൊണ്ട് വേറെ എന്ന രീതിയിൽ കാണിച്ചു..!

നീരജ് : കോഫി ആണോ വേണ്ടത്..👀

കൃഷ്ണ അതേ എന്ന് തലയാട്ടി..! കൃഷ്ണ പറഞ്ഞത് മനസിലായിട്ടല്ല , മറിച്ചൊരു ഊഹത്തിന് പുറത്ത് പറഞ്ഞതായിരുന്നു നീരജ് കോഫിയെന്ന്..! ഓർഡർ എടുക്കാൻ ആള് വന്നപ്പോ നീരജ് ഒരു ചായയും ഒരു കോഫിക്കും ഓർഡർ കൊടുത്തു..!

വെയിറ്റർ : കഴിക്കാൻ എന്താ വേണ്ടേ..!🤗

നീരജ് കൃഷ്ണയിലേക്ക് കണ്ണ് പായിച്ചു..!

നീരജ് : കൃഷ്ണയ്ക്ക് എന്താ വേണ്ടേ..! പ്ഫ്സ് പറയട്ടെ...😊

കൃഷ്ണ പഫ്സ് മതിയെന്ന് പറഞ്ഞു..!

വെയിറ്റർ ഓർഡർ എടുത്ത ശേഷം പോയി..! കൃഷ്ണ പതിയെ വീക്ഷിച്ചുകൊണ്ട് ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു..! നീരജിൻ്റെ

💬 Comments

View all comments