0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.5K

ചേച്ചി അങ്ങോട്ടേക്ക് വന്നത്..!

ബിന്ദു : ഡാ..കഴിക്കാൻ വരണില്ലേ നി..!

നീരജ് : ദാ.. വരണൂ ..!

പിന്നെ വലിയ ലാഗ് ഒന്നുമില്ലാതെ നീരജ് എല്ലാരുടെയും ഒപ്പമിരുന്നു ഫുഡ് അടിച്ചു..! ഫുഡ് അടിക്കിടയിലും നീരജും അച്ചുവും പതിവ് പോലെ വഴക്കായി..! ഇന്നത്തെ പ്രശ്നം " പപ്പടത്തിൻ്റെ പേരിലായിരുന്നു "..! അച്ചു നീരജിൻ്റെ പപ്പടം ചെറുതായി ഒന്ന് പൊടിച്ചു കളഞ്ഞു..! അതിന് തുടർന്നുണ്ടായ സംഭവ ബഹുലമായ പ്രശ്നം ഒരു കണക്കിന് സോൾവ് ചെയ്തത് ബിന്ദു ചേച്ചി തൻറെ പപ്പടം പരിത്യാഗം ചെയ്തുകൊണ്ടായിരുന്നു..!

❌❌❌❌❌❌❌❌❌❌❌

ഇന്നലെ രാത്രി കിട്ടിയ ഇൻഫർമേഷൻ പ്രകാരം നീരജും കൃഷ്ണ കയറിയ അതേ ബസ്സിൽ തന്നെ കയറാൻ നോക്കി..!

നീരജ് : ഇവളിതിലില്ലേ...👀

നീരജ് ബസ്സിൻ്റെ ഓരോ സീറ്റിലേക്കും കണ്ണ് പായിച്ച് നോക്കി..! അപ്പോഴുണ്ട് ബസ്സിൻ്റെ മുന്നിലെ സീറ്റിൽ പുറത്തേക്ക് നോക്കി കൃഷ്ണ ഇരിക്കുന്നു..! നീരജ് ഫോൺ എടുത്ത് കൃഷ്ണയ്ക്ക് ഡയൽ ചെയ്തു..! എന്നിട്ട് അപ്പൊ തന്നെ ഓഫാക്കി..! ശേഷം വാട്ട്സ്ആപ്പ് എടുത്ത് ടൈപ്പ് ചെയ്യാൻ തുടങ്ങി..!

നീരജ് : { ഹായ്...😁 }

നീരജ് ടൈപ്പ് ചെയ്തയച്ചു..! കോൾ വിളിച്ചത് കൃഷ്ണ ഓഫ്‌ലൈൻ ആണെങ്കിൽ ഒന്ന് ശ്രദ്ധിക്കാൻ വേണ്ടിയായിരുന്നു..! അല്ലാതെ അവൾക്ക് സംസാരിക്കാൻ പറ്റില്ല എന്നറിഞ്ഞുകൊണ്ട് വേദനിപ്പിക്കാൻ അല്ലായിരുന്നു..! നീരജിൻ്റെ പദ്ധതി വിജയിച്ചു എന്നത് പോലെ അവൻ അയച്ച ഹായ് ക്ക് ബ്ലൂ ടിക് വീണു..!കൃഷ്ണ തിരിച്ച് ടൈപ്പ് ചെയ്തു..!

കൃഷ്ണ : { എന്താ...?👀 }

നീരജ് : { എങ്ങോട്ടാ യാത്ര...😌 }

കൃഷ്ണ : { ടൗണിൽ പോണു...എന്തേ..? }

💬 Comments

View all comments