0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.5K

മുഴങ്ങി..! സ്ക്രീനിൽ കൃഷ്ണ ടൈപ്പിംഗ് എന്ന കാണിച്ചു..!

കൃഷ്ണ : { ഇഷ്ടക്കുറവൊന്നും ഇല്ല..! എന്നാലും ...}

നീരജ് : { ഒരു എന്നാലുമില്ല..! നമ്മൾ ഇന്ന് കാണുന്നു..🤗 }

കൃഷ്ണ : { ശെരി , എന്നാ വൈകീട്ട് സൊസൈറ്റിയിൽ വരോ..👀 }

നീരജ് : { സൊസൈറ്റിയിൽ ദേവി ചേച്ചി ഉണ്ടാവും..! അതോണ്ട് മര്യാദയ്കൊന്നും നിന്നോടെനിക്ക് സംസാരിക്കാൻ പോലും പറ്റില്ല..! }

കൃഷ്ണ : { അപ്പൊ പിന്നെ എന്ത് ചെയ്യും..! എവിടെ വച്ച് കാണും...}

നീരജ് : { പുറത്തെവിടെയെങ്കിലും വച്ച് കാണണം..🤗 }

കൃഷ്ണ : { ആരെങ്കിലും കണ്ടാലോ..? }

നീരജ് : { ആരും കാണില്ല..! താൻ ഇത്രയ്ക്കും പേടിക്കൊന്നും വേണ്ട , അഥവാ കണ്ടാലും കൂടെ പഠിക്കുന്ന ഫ്രണ്ട് ആണെന്ന് പറയണം..}

കൃഷ്ണ : { ഉം...}

നീരജ് : { എന്നാ പിന്നെ നമുക്ക് ഇന്ന് കണ്ടാലോ..}

കൃഷ്ണ : { ഉം... എപ്പൊ കാണും..! }

നീരജ് : { ഇന്ന് ..! ഇവിടെ ..! ദേ ഇപ്പൊ...😊 }

കൃഷ്ണ ബസ്സിൻ്റെ പിന്നിലേക്ക് തിരിഞ്ഞ് നോക്കി..! തനിക്ക് എതിർ വശത്തായുള്ള സീറ്റിൻ്റെ പുറകിൽ നിന്നും രണ്ടാമത്തെ സീറ്റിൽ നീരജ് ഇരിക്കുന്നത് കൃഷ്ണ കണ്ടു..! കൃഷ്ണയുടെ മുഖത്തെ തെളിച്ച കുറവ് നീരജിന് തെല്ലും നിരുത്സാഹപെടുത്താതെ ഇരുന്നില്ല..!

നീരജ് : { കൃഷ്ണ , താൻ ഓകെ അല്ലെ...🤨 }

കൃഷ്ണയുടെ മുഖത്തെ തെളിച്ച കുറവ് കണ്ട് നീരജ് ചോദിച്ചു..!

കൃഷ്ണ : { ഓകെ

💬 Comments

View all comments