0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 25349

കാണിച്ചു..!

നീരജ് : അത് കുഴപ്പം ഇല്ല..! എനിക്ക് സംസാരിക്കാൻ പറ്റുമല്ലൊ..! എല്ലാത്തിനേക്കാളും എനിക്ക് നിന്നെ ഇഷ്ടം ആണ്..അത് പോരെ..❤️ ! ശെരി എന്നെ ഇഷ്ടം ആണോ..😌

അതിന് മറുപടിയായി കൃഷ്ണ ബെഞ്ചിൽ വച്ചിരുന്ന നീരജിൻ്റെ കൈപ്പത്തിക്ക് മീതെ കൈ വച്ചു..! ഇനി ഇതിനെക്കാൾ വേറെന്താണ് നീരജിന് വേണ്ടത്..!

നീരജ് : നമ്മള് സെറ്റ് ആവുന്നു ഞാൻ ഒരിക്കലും വിചാരിച്ചതല്ല...😌

കൃഷ്ണ : 👀

കൃഷ്ണ നീരജിന് കണ്ണുരുട്ടി നോക്കി..!

നീരജ് : പക്ഷേ...ഞാൻ നിന്നെ പറ്റിക്കില്ല..! വേറെ ആരും കൊണ്ട് പോവാതെ കെട്ടിക്കോളം...😌🫶❤️

കൃഷ്ണ : 😃

ഒന്ന് കമ്മ്യൂണിക്കേഷൻ സെറ്റ് ആവണ്ട ആവശ്യമേ അവർക്കിടയിൽ ഉണ്ടായിരുന്നുള്ളൂ ..! അല്ലെങ്കിലും ഈ ചാറ്റ് ചെയ്യുന്നതും വിളിക്കുന്നതിനേക്കാളും എത്രയോ നല്ലതാണ് ഈ നേരിട്ട് കണ്ട് സംസാരിക്കുന്നത്...! നേരിട്ട് കണ്ടാൽ അല്ലേ മറ്റൊരാളുടെ അവസ്ഥയും എമോഷൻസും നമുക്ക് മനസിലാവാ..! അതോണ്ടാവണം ഈ തലയ്ക്ക് വിവരമുള്ളവർ ഈ ബന്ധങ്ങൾക്കിടയിലുള്ള പ്രശ്നം നേരിട്ട് കണ്ട് സംസാരിക്കണമെന്ന് പറയുന്നത്..!

സ്റ്റാർട്ടിങ് ട്രബിൾ മാറി കിട്ടിയപ്പോ നീരജും കൃഷ്ണയും പരസ്പരം സംസാരിക്കാൻ തുടങ്ങി..! അവർക്കിടയിൽ ഭാഷയ്ക്ക് വലിയ പ്രാധാന്യം ഉള്ളതായി തോന്നിയില്ല..! കൃഷ്ണ പറയുന്ന കാര്യങ്ങള് ഇത്തിരി കഷ്ടപ്പെട്ടിട്ടാണെങ്കിലും നീരജ് ഡീക്കോട് ചെയ്തെടുത്തു..! നീരജ് പിന്നെ മനസ്സ് തുറക്കാൻ കാത്തിരുന്നത് പോലെ അവൻ്റെ ജാതകം വരെ കൃഷ്ണയുടെ മുൻപിൽ പറഞ്ഞെന്ന കേട്ടത്..! ഇവിടെ വന്നതും അതിന് മുൻപ് നടന്നതും അവൻ്റെ ജീവിതവും എല്ലാം കൃഷ്ണയ്ക്ക് മുൻപിൽ നീരജ് തുറന്ന് കാട്ടി..! കൃഷ്ണയും ഏതാണ്ട് അതുപോലെ ഒക്കെ തന്നെയാണ് സംസാരിച്ചതും..! അവർക്കിടയിൽ ശരിക്കും സ്നേഹം ഉള്ളത് കൊണ്ടായിരിക്കാം സമയം പോകുന്നതവർ അറിഞ്ഞില്ല..!

മിനിറ്റുകൾ മണിക്കൂറുകളായി മാറി..! ഇതിനിടയിൽ കൃഷ്ണയുടെ പല തരത്തിലുള്ള മുഖങ്ങളും മാറി മാറി വന്നു..! കൃഷ്ണ പറയുന്ന ചില കാര്യങ്ങളും ആംഗ്യങ്ങളും നീരജിന് മനസ്സിലാക്കാൻ കഴിയാതെ വന്നപ്പോ ഗതികെട്ട് കൃഷ്ണ വാങ്ങിയ നോട്ട് ബുക്ക് എടുത്ത് അതിൽ എഴുതി കാണിച്ചു..! അങ്ങനെ പത്ത് പതിനഞ്ചോളം പേജ്സ് കൃഷ്ണ എഴുതി തീർത്തെന്നാണ് കരക്കമ്പി..! തുടക്കമല്ലേ കൃഷ്ണ പറയുന്നത് മനസ്സിലാക്കാൻ നീരജിന് ചിലപ്പോ കുറച്ച് സമയം വേണ്ടി

💬 Comments

View all comments