Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
കൂടെയാണ്..!
ബിന്ദു : ആ..നി പിന്നെ സപ്പോർട്ടിന് ആരെ പിടിക്കാ പറഞ്ഞിട്ട് നിൽക്കുവാണല്ലോ..😏
നീരജ് : എന്തോന്ന് ബിന്ദു ഇത്..! 😐
മുത്തശ്ശി : മോനെ...നീരജ്..!
നീരജ് : ഓ...☺️
നീരജിൻ്റെ ആ " ഓ.." യിൽ തന്നെ മുത്തശ്ശിയോടുള്ള ആദരവ് സൂചകമായ നന്ദി കരകവിഞ്ഞൊഴുകുന്നുണ്ടായിരുന്നു..!
മുത്തശ്ശി : മോൻ പോയിട്ട്..വാ..🤗
നീരജിൻ്റെ മനസിൽ എന്താണോ അത് വായിച്ചറിഞ്ഞത് പോലെയാണ് മുത്തശ്ശിയുടെ സംസാരം..! നീരജിന് പിന്നെ സൊസൈറ്റിയിലെ പാലിനോടല്ല , മറിച്ച് അവിടെയുള്ള കൃഷ്ണയോടാണ് പ്രിയം എന്നറിയാലോ..! കൃഷ്ണയെ കാണാനുള്ള നീരജിൻ്റെ പോക്കിനാണ് ബിന്ദു ചേച്ചി രാവിലെ തന്നെ വിലങ്ങ് തടിയായി നിന്നത്..! ശോഭമ്മ പിന്നെ ഒരു ഓകെ ഓകെ മൈൻഡ് ആയത് കൊണ്ട് ഏതേലും ഒരു ഭാഗത്തേക്ക് ചായും..! പക്ഷെ മുത്തശ്ശിയുടെ കാര്യോജിതമായി ഇടപെടൽ നീരജിന് വിധി അനുകൂലമാക്കി തീർത്തു..!
റൺവേ സിനിമയിൽ മുരളി പറയുമ്പോലെ " എൻ്റെ പുണ്യാളൻ കൊണ്ട് വന്നതാ ഇവനെ.." എന്നാ ഡയലോഗ് കല്ലൂൻ്റെ രംഗപ്രവേശത്തോടെ അന്വർത്ഥമായി എന്ന് വേണം പറയാൻ..! ശോഭമ്മ അകത്തേക്കും ബിന്ദു ചേച്ചി പാത്രം എടുക്കാനുമായി കിച്ചനിലേക്കും പോയി..! നീരജ് പെട്ടെന്ന് മുത്തശ്ശിയുടെ അടുത്തേക്ക് ചെന്നു..!
നീരജ് : നന്ദിയുണ്ടെ...😘
ഗൂഗിൾ പേയിൽ പൈസ ക്രെഡിറ്റ് ആവുമ്പോ മമ്മൂട്ടി പറയുന്നത് പോലെ ആയിരുന്നു നീരജ് മുത്തശ്ശിയുടെ അടുത്തിരുന്നു പറഞ്ഞത്..!
മുത്തശ്ശി : ദേ ...പോയിട്ട് വേഗം വരണം..!😊
നീരജ് : പോവുന്ന കാര്യം ഓക്കേ..! പക്ഷേ തിരിച്ച് വരുമ്പോ കുറച്ച് വൈകിയാ കുഴപ്പം ഉണ്ടോ കല്ലു...😌
മുത്തശ്ശി : അധികം വൈകരുത്..! അവസാനം ശോഭയുടെ കയ്യീന്ന് നല്ലത്
💬 Comments
View all comments