0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 25459

ഞാൻ ഇതൊന്നും വലിയ കാര്യമായൊന്നും എടുത്തിട്ടില്ല ഇത്രയൊക്കെ ഈ ബിന്ദു ചേച്ചി വെറുതെ ആലോചിച്ച് കൂട്ടിയ കാര്യങ്ങള് ആണ്..!

ശോഭമ്മ : അത് പറഞ്ഞപ്പോഴാ..അവരുടെ കുറച്ച് ലഗേജ് വണ്ടിയിൽ ഉണ്ട് അതൊന്ന് മേലെ കൊണ്ട് വയ്ക്കോ..🤗

നീരജ് : ഞാൻ ഇപ്പോഴല്ലേ സ്നേഹനിധിയായ ശോഭമ്മയെ കുറിച്ച് പറഞ്ഞത്..! അത് പറഞ്ഞ് ഒരു മിനിറ്റ് പോലും തികയുന്നതിന് മുൻപേ അതിൻ്റെ എഫക്റ്റ് കളഞ്ഞ് കുളിച്ചല്ലോ ശോഭെ..🙆‍♀

ശോഭമ്മ : എൻ്റെ സ്നേഹനിധിയായ മോൻ ഞാൻ പറഞ്ഞാ കേൾക്കില്ല എന്നുണ്ടോ..😌

നീരജ് : നൈസ് ആയിട്ട് തിരിച്ചടിച്ചുലെ കൊള്ളാം..! വണ്ടിൻ്റെ ഉള്ളിൽ ആണോ പുറത്താണോ ലഗേജ്..?

ശോഭമ്മ : അകത്ത്..👀

നീരജ് : എന്നാ പിന്നെ എൻ്റെ സ്നേഹനിധിയായ ശോഭമ്മ പോയി കീ വാങ്ങി കൊണ്ട് വന്നേ..ഡിക്കി തുറക്കണം..😅

ബിന്ദു : 😂

ശോഭമ്മ കീ വാങ്ങാനായി അകത്തേക്ക് പോയതും നീരജ് വീടിന് മുൻപിലേക്ക് നടന്നു..! അത്യാവശ്യം കുഴപ്പമില്ലാത്ത രീതിക്ക് ആകാശത്ത് അന്ന് നിലവുണ്ടായിരുന്നു..! അപ്പോഴാണ് ഒരു പ്രത്യേക രീതിയിൽ നീരജ് ഒരു ചൂളം വിളി കേൾക്കുന്നത്..! ചൂളം വിളി കേട്ട് നീരജ് ചുറ്റും നോക്കി..! അപ്പോഴുണ്ട് വീടിന് മുകളിലെ ഓപ്പൺ ബാൽക്കണിയിൽ നിന്നും കോടമഞ്ഞ് പോലെ പുക ഉയർന്നു പൊന്തിയത്..! നോക്കിയപ്പോ താടിയും മീശയും വടിച്ച പൂറനായ..സോറി പൂക്കിയായ ഒരുത്തൻ ഇരിക്കുന്നു..! നീരജിന് കണ്ടപ്പോ ഒരു പ്രത്യേക രീതിയിൽ അവൻ ചിരിച്ചു..!

നീരജ് : ( ഇനി കിളി വല്ലതും ആയിരിക്കുമോ..)

അവൻ്റെ മൊത്തത്തിലുള്ള ഔട്ട്‌ലുക്ക് കൂടി കണ്ടപ്പോ നീരജ് സ്വയം മനസിൽ പറഞ്ഞു..! നീരജും തിരിച്ച് അവനെ തന്നെ നോക്കി , അവൻ്റെ മുഖത്ത് അപ്പൊ വിടർന്ന ചിരിക്ക് ഒരു പ്രതികാര ചുവയുള്ളത് പോലെ നീരജിന് തോന്നി..! ഒന്നാമത് ഈ മൈരൻ ആരാണെന്ന് നീരജിനറിയില്ല അതുകൊണ്ട് തന്നെ അവനുമായിട്ട് ഇത് വരെ ഒരുപ്രശ്നവവുമില്ല..! അതല്ല മച്ചമ്പി ഇനി പെങ്ങടെ പ്രതികാരത്തിന് പകരം ചോദിക്കണമെന്ന മൈൻഡിലാണെങ്കിൽ മച്ചമ്പി വാങ്ങിച്ചിട്ടേ പോവു, ഒപ്പം നീരജും..!

( ഇനി കുറച്ച് നേരത്തെക്ക് ഈ പൂക്കിയെ നമുക്ക് മച്ചമ്പി എന്ന് നാമധേയം ചെയ്യാം..)

മച്ചമ്പി

💬 Comments

View all comments