Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
ശേഷം കണ്ണാടി നോക്കി മുടിയെല്ലാം ഓകെ ആക്കി..! പക്ഷേ കുളി കഴിഞ്ഞിട്ടും മുഖത്തിൻ്റെ എവിടെയൊക്കെയോ ഒരു ഉറക്ക ക്ഷീണം തളം കെട്ടി നിന്നു..! നീരജ് ഫോണും കയ്യിലെടുത്ത് ശോഭമ്മയോട് ടൗണിൽ പോണ കാര്യം പറയാൻ നടന്നു..! ഫോണിൽ വന്ന നോട്ടിഫിക്കേഷൻ ഒക്കെ നോക്കിയിട്ടായിരുന്നു നീരജിൻ്റെ പോക്ക്..! കറക്ട് വീടിൻ്റെ അകത്തേക്ക് കടന്നതും എന്തോ വന്ന് നീരജിൻ്റെ മുഖത്തടിച്ചു..! കിട്ടിയ ഇടിയുടെ ആഘാതത്തിൽ കയ്യിലുണ്ടായിരുന്ന ഫോൺ നിലത്തേക്ക് വീണു..!
നീരജ് : മൈ ...🤬
ഇടിയുടെ വേദനയിൽ നീരജിൻ്റെ വായിൽ നിന്നും ആദ്യം പുറത്തേക്ക് വന്നത് മൈര് എന്നായിരുന്നെങ്കിലും എന്തോ ഒരു ഉൾവിളിയിൽ അത് മൈ എന്ന് ഉറക്കെ പറഞ്ഞു പോയി..! നീരജ് മൈ എന്നാണെങ്കിൽ എതിരെ നിന്ന് കേട്ടത് " എൻ്റെ അമ്മേ..." എന്ന ഉറക്കെയുള്ള ശബ്ദമായിരുന്നു..! നീരജ് മുഖമുയർത്തി നോക്കിയപ്പോ കത്തുന്ന കണ്ണുകളോടെ മുൻപിൽ ലീല നിക്കുന്നു..!
ലീല : നിനക്കെന്താടാ കണ്ണിലെ ...! എവിടെ നോക്കിയാടാ നടക്കണേ..😡
വീട്ടുകാരുടെ ഉപദേശവും മറ്റും കേട്ട് കുരു പൊട്ടിയ ലീല അവിടെ തീർക്കേണ്ട കലി ഒന്നായി ആവാഹിച്ച് നീരജിൻ്റെ മുൻപിലേക്ക് വിതറി..!
നീരജ് : അതന്നെയാണ് എനിക്കും പറയാനുള്ളത്..! മോന്തയിൽ വലിയ രണ്ട് കണ്ണുണ്ടല്ലോ ..മത്തങ്ങ പോലെ...! നോക്കിയും കണ്ടും നടന്നൂടെ എൻ്റെ ജീവനെടുക്കാണ്ട്..😡
ഉറക്കം കഴിഞ്ഞ് വന്നതോണ്ടാണെന്ന് തോന്നുന്നു നീരജ് കട്ടക്ക് നല്ല ഫോമിലായിരുന്നു..!
ലീല : നിന്നെ ഉണ്ടല്ലോ..! നി നോക്കിക്കോടാ നിൻ്റെ മരണം എൻ്റെ കൈകൊണ്ടായിരിക്കും..😡
നീരജ് : പിന്നെ... കാലൻ കയറും തന്ന് നിന്നെ ആണല്ലോ പണി ഏൽപ്പിച്ചിരിക്കുന്നത്..! 😡
ലീല
💬 Comments
View all comments