Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
: ടൗണിക്ക ഇപ്പോഴോ..!
നീരജ് ചുണ്ടിൻ്റെ സൈഡിലായി ഒഴുകിയിറങ്ങിയ തുപ്പൽ പുറം കൈ കൊണ്ട് തുടച്ചിട്ട് ഉറക്ക ചടവോടെ കിച്ചുനോട് പറഞ്ഞു..!
കിച്ചു : വാ...വെറുതെ പോയിട്ട് വരാ..!👀
നീരജ് : ഞാനില്ലടാ...നി പോയിട്ട് വാ..!
ഉറങ്ങിയെഴുന്നേറ്റതുകൊണ്ടുത്തന്നെ നീരജിൻ്റെ ശബ്ദം കുറച്ചധികം പരുക്കാനായി അനുഭവപ്പെട്ടു..!
കിച്ചു : ആ..കളിക്കാതെ വാ അണ്ണാ..! വരുമ്പോ വണ്ടിയും എടുത്തോ...ബൈക്കിൽ എണ്ണയില്ലാ..!😌
നീരജ് : എച്ചി എന്നും എച്ചി ആടാ..!😤
കിച്ചു : നാറി എന്നും നാറി ആയിരിക്കും അല്ലേണ്ണാ..😅
നീരജ് : വയ് ടാ ഫോണേ...😏😅
ഫോൺ വച്ച് കഴിഞ്ഞപ്പോഴാണ് ഇന്നലെ ഇന്നോവക്ക് ചെറിയൊരു തട്ട് കിട്ടിയ കാര്യം നീരജിൻ്റെ ബുദ്ധിമണ്ഡലത്തിൽ തെളിഞ്ഞത്..! എന്നാ പിന്നെ വണ്ടിടെ കാര്യം പറഞ്ഞ് ടൗണിലേക്ക് പോവാ..! അതിന് മൂന്നായി എന്തേലും ഒന്നും കഴിക്കണം..ഇന്നലെ തൊട്ട് ഒന്നും കഴിച്ചിട്ടില്ല..! നീരജ് നോക്കിയപ്പോ ടേബിളിൻ്റെ മുകളിൽ കുറച്ച് ഫ്രൂട്ട്സ് ഇരിക്കുന്നത് കണ്ടു..! നീരജ് സ്വപ്നം അല്ലാലോ എന്ന് നോക്കാൻ കണ്ണൊന്ന് തിരുമി ..! അല്ല സ്വപ്നം അല്ല ദേ ടേബിളിൻ്റെ മുകളിൽ ഇരിക്കുന്നു രണ്ട് നെടു നീളൻ നേന്ത്ര പഴവും രണ്ട് ആപ്പിളും..!
നീരജ് ബാത്രൂമിൽ കയറി ചെറിയൊരു കുളി പാസാക്കി ഒപ്പം പല്ലും തേച്ചു..! കുളി കഴിഞ്ഞ് ഒരു ട്രാക്കും ബനിയനും എടുത്തിട്ടു..ടേബിളിന് മുകളിൽ ഉണ്ടായിരുന്ന ഫ്രൂട്ട്സ് എടുത്ത് കഴിച്ചു..!
നീരജ് : എന്നാലും ഇതാരു കൊണ്ട് വച്ചു..🤔..ആ ചിലപ്പോ ബിന്ദു ചേച്ചി ആയിരിക്കും..!
നീരജ് സ്വയം പറഞ്ഞു കൊണ്ട് കഴിച്ച്..! നല്ല വിശപ്പുള്ളത് കൊണ്ട് ആ പഴങ്ങൾ കഴിച്ച് നീരജ് വിശപ്പ് മാറ്റി..!
💬 Comments
View all comments