0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.5K

ഞാനിങ്ങനെ ഒന്ന് വേറെ ഒരാളോടും പറഞ്ഞിട്ടില്ല..🙂

നീരജ് പറഞ്ഞത് സത്യമായത് കൊണ്ടാണോ അതോ അവൻ പറഞ്ഞ രീതി കൃഷ്ണയ്ക്ക് തമാശ ആയി തോന്നിയത് കൊണ്ടാണോ എന്തോ..! കൃഷ്ണ ചെറുതായി ചിരിച്ചു..!

കൃഷ്ണ : 😊

അല്ലേലും നമ്മളീ പ്രേമിക്കുന്ന പെണ്ണിൻ്റെ ചിരിക്കാണാൻ നല്ല ഭംഗിയായിരിക്കും..! ആ ചിരിക്ക് കാരണം നമ്മളാണെന്നറിയുമ്പോഴോളള ഒരു സാറ്റിസ്ഫാക്ഷൻ ഉണ്ടല്ലോ..! അത് പറഞ്ഞറിയിക്കാൻ പറ്റില്ല , അനുഭവിച്ച് തന്നെ അറിയണം..!

നീരജ് : അതേ..എനിക്ക് അധികനേരം ഇവിടെ നിന്ന് തിരിയാൻ പറ്റില്ല..! പെട്ടെന്ന് കണ്ടിട്ട് ഇറങ്ങിക്കോണം എന്നാണ് ദേവി ചേച്ചി പറഞ്ഞിരിക്കുന്നത്..!

നീരജിന് മറുപടി എന്നോണം കൃഷ്ണ ചിരിച്ച് കൊണ്ട് തലയാട്ടി..!

നീരജ് : അതേ നമ്പർ തരൊ..🙂

നീരജ് വിറച്ച് കൊണ്ട് ചോദിച്ചു..! മുന്നിൽ നിൽക്കുന്നത് തൻ്റെ സ്വന്തം ആണെങ്കിലും നമ്പർ ചോദിക്കാനൊരു മടി പോലെ തോന്നി..!

കൃഷ്ണ : 🤨

നീരജ് : കോണ്ടാക്റ്റ് ചെയ്യാൻ വേറെ വഴി ഇല്ലാത്തത് കൊണ്ടാണ് മോളെ..! നമ്പർ തരാൻ ബുദ്ധിമുട്ട് ആണേൽ വേണ്ട , എന്നെ ഇൻസ്റ്റ അക്കൗണ്ടിലേക്ക് മെസ്സേജ് അയച്ചാ മതി..! നിന്നെ തപ്പി കണ്ടെത്താൻ പറ്റിയില്ല, പക്ഷേ നിനക്കെന്നെ കണ്ടെത്താൻ എളുപ്പം ആയിരിക്കും..🙂😄

നീരജ് അത്രയും പറഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങി..!

നീരജ് : ( മണ്ടാ അവൾക്ക് നിൻ്റെ നമ്പർ കൊടുത്തൂടായിരുന്നൊ ഈ വായ് താളം അടിക്കുന്ന സമയത്ത്..) 🙁

പുറത്തേക്ക് ഇറങ്ങിയ ശേഷമാണ് നീരജിനും ആ ഒരു ചിന്ത പോയത്..! അല്ലേലും ഇത്തരം കാര്യങ്ങള് തലയിൽ വരുമ്പോഴേക്കും സദ്യക്ക് ഇലമടക്കിയ ശേഷം പായസം കൊണ്ട് വരുന്നത് പോലെയാണ്..! ആ...സാരൂല

💬 Comments

View all comments