Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 8 [Robert longdon]
എത്തോ മൈരാ നി..!കഴിഞ്ഞ അരമണിക്കൂറായി നിന്നെയും കാത്ത് ഈ കൊതുക് കടി കൊള്ളാൻ തുടങ്ങിയിട്ട്..!😤
ആൻ്റപ്പൻ മറുപടി പറയുന്നതിനിടയിൽ കൊതുകിനെ തല്ലുന്ന ശബ്ദം ഫോണിൻ്റെ ഇങ്ങേ തലക്കൽ ഗർഭം കലക്കി പൊട്ടിക്കുന്ന ശബ്ദ വിസ്മയത്തോടെ മുഴങ്ങി കേട്ടു..!
ആൻ്റപ്പൻ : ഡാ...എന്തേലും ഒന്ന് മൊഴി..! 😤
നീരജിൻ്റെ ഭാഗത്ത് നിന്നും പ്രത്യേകിച്ചൊരു പ്രതികരണവും ഇല്ലാതെ വന്നപ്പോ ആൻ്റപ്പൻ റിബൽ ആവാൻ തുടങ്ങി..! ഈ കൊച്ചു വെളുപ്പാൻ കാലത്ത് കൊതുക് കടിയും കൊണ്ട് തന്നെയും കാത്തിരിക്കുന്ന ആൻ്റപ്പനോട് എന്ത് പറയും എന്നറിയാതെ നീരജ് മിഴിച്ചിരുന്നു..! അല്ലെങ്കിലും ആൻ്റപ്പനെ പറഞ്ഞിട്ടും കാര്യമില്ല കാള പെറ്റൂന്ന് കേട്ടപ്പോ തന്നെ കയറെടുത്ത നീരജിന് പറഞ്ഞാ മതിയല്ലോ എല്ലാം...!
നീരജ് : ഡാ..നീയിപ്പോ എവിടെയാ...🙂
ആൻ്റപ്പൻ തന്നെ കാത്ത് ടൗണിൽ നിൽക്കുന്നണ്ടെന്നറിഞ്ഞിട്ടും നീരജ് അതൊന്നും അറിയാത്ത പോലെ ആൻ്റപ്പനോട് ചോദിച്ചു..!
ആൻ്റപ്പൻ : നിൻ്റെ കാലിൻ്റെ എടേല്..😤
നീരജ് : 😐
ആൻ്റപ്പൻ : എൻ്റെ പൊന്ന് മൈരാ...നി ഇന്നെങ്ങാനും വരോ..! രാവിലെ പല്ലും കൂടി തേക്കാണ്ടാണ് മനുഷ്യൻ ഇവിടെ വന്ന് നിക്കണത്...!😤
നീരജ് : എടാ...അതേ , അവിടെ മഴ ഇണ്ടാ...👀
നീരജ് ജനലിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു..!
ആൻ്റപ്പൻ : ആ വല്യ കാര്യമൊന്നുമില്ല..! ഞാൻ കോട്ടെടുത്തിട്ടുണ്ട്...! എന്തേ..? 👀
നീരജ് : എടാ...ഇവിടെ രാത്രി പെയ്തതാണ് മഴ ..!🤗
ആൻ്റപ്പൻ : അതിന്..👀
നീരജ് : അതോണ്ട് ഞാനെൻ്റെ തീരുമാനം ചെറുതായി മാറ്റി 🤗..! അളിയാ...ഞാനിനി പെരുന്നാളിന് വന്നാ പോരെ..😁
നീരജ് ആൻ്റപ്പനോട് ഈ അടുത്ത കാലത്തെങ്ങും നാട്ടിലേക്കില്ലാന്ന് എങ്ങിനെയൊക്കെയോ
💬 Comments
View all comments