Chapter Title : നീലാംബരി 10 [കുഞ്ഞൻ]
മുത്തം കൊടുത്തു... "എന്താ... ഇന്ന് പതിവില്ലാതെ... " അവൻ അത്ഭുതപ്പെട്ടു... "അതൊക്കെയുണ്ട്... ഇപ്പൊ പോവണ്ടാ... ഞാൻ വിളിച്ചിട്ട് പോയാ മതി..." നീലു പറഞ്ഞു... "ഓക്കേ... " അവൻ കാർ കമ്പനിയുടെ കാർ പാർക്കിങ്ങിൽ തന്നെ നിർത്തി... കാറിൽ നിന്നിറങ്ങി നീലു ഓഫീസിലേക്ക് കേറി പോയി... ഒപ്പം അവനും ഇറങ്ങി... പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് പുക വലിച്ച് വിട്ടു... അവൻ കാറിൽ ചാരി നിന്നു... അവൻറോഡിലേക്കു നോക്കി... അവന്റെ കണ്ണിൽ പെട്ടെന്ന് ഇന്നോവ പെട്ടു... ഇടയ്ക്കിടെ ആ കാർ തന്റെ കാറിനെ പിന്തുടർന്നിരുന്ന കാര്യം ഓർമയിൽ വന്നു... ഒരുപാട് ഇന്നോവ നിരത്തിൽ ഉണ്ടെങ്കിലും ഈ ഇന്നോവ ശ്രദ്ധിക്കാൻ കാരണം അതിന്റെ കളർ.. കറുപ്പായിരുന്നു... അവൻ ആ കാറിനെ ശ്രദ്ധിക്കാൻ തുടങ്ങിയതുംവണ്ടിയിലുള്ളവർ സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു... അവൻ ഗേറ്റിനു പുറത്തേക്ക് ഓടി വന്നു... വണ്ടിയുടെ നമ്പർ നോക്കി... ടി എൻ 54 എസി 5220... അവൻ മനസ്സിൽ കുറിച്ചു... അവൻ ഉള്ളിലേക്ക് നടന്നു... പക്ഷെ അവനെ നോക്കി ആ പാർക്കിങ്ങിൽ അവൻ കാണാതെ ഒരു ബ്ലാക്ക് സ്കോർപിയോ കിടക്കുന്നുണ്ടായിരുന്നു... അവൻ കാറിനടുത്തേക്ക് വന്നപ്പോഴേക്കും നീലു കാറിനടുത്തേക്ക് എത്തി... അവൾ സന്തോഷത്തിലായിരുന്നു... "എന്താ... അൽപ്പം സന്തോഷത്തിലാണല്ലോ... " ദീപം ചോദിച്ചു... "ഉം.. സന്തോഷവും ഉണ്ട്... പിന്നെ നല്ല പേടിയും ഉണ്ട്..." "എന്താ കാരണം..." "അതൊക്കെ പറയാം... ആദ്യം വണ്ടി ഏതെങ്കിലും ഒഴിഞ്ഞ ഭാഗത്തേക്ക് കൊണ്ട് പോ..." അവൾ വണ്ടിയിൽ കേറി... ദീപൻ വണ്ടി മുന്നോട്ടെടുത്തു... ആ ബ്ലാക്ക് സ്കോര്പിയോയിലെ റീവ്യൂ മിററിൽ കറുത്ത കണ്ണട വെച്ച ആ മുഖം ഒന്ന് ചിരിച്ചു...പിന്നെ ഫോൺ എടുത്ത് ഡയൽ ചെയ്തു... "അവർ ഇന്നൊരുമിച്ചാണ് വരുന്നത്... ഈ സമയം... ആ റോഡിൽ ആരും ഉണ്ടാവില്ല... അറിയാലോ... രണ്ടും തീരണം... ഏയ് പേടിക്കേണ്ട ... അവരെ ആ വഴിയിലേക്ക് തിരിച്ചു വിടുന്ന കാര്യം ഞാനേറ്റു... ദീപൻ കാർ അവരുടെ പണി നടക്കുന്ന ഫ്ലാറ്റിനടുത്ത് നിർത്തി... കാർ നിർത്തിയ ഉടനെ... നീലു അവന്റെ കൈ പിടിച്ചു... പിന്നെ അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു... പിന്നെ കൈ
💬 Comments
View all comments