0%

Chapter Title : നീലാംബരി 10 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 276

കൊണ്ട് പോയി അവളുടെ വയറിൽ വെച്ചു... ഒന്നും മനസിലാകാതെ ദീപൻ അമ്പരന്നു..."മനസിലായില്ലേ... ദാ ഇവിടെ ഉണ്ട്.. ഒരു കുഞ്ഞു ദീപൻ... " വയറിലേക്ക് നോക്കി നീലു പറഞ്ഞു... "ഏഹ്... എന്താ നീ ഈ പറയുന്നേ... നീ.. നീ... പ്രെഗ്നന്റ് ആണെന്നോ..." "ഇപ്പൊ മനസിലായില്ലേ... എന്റെ സന്തോഷത്തിൻറേം പേടിയുടേം കാരണം... " ദീപൻ വണ്ടി അറിയാതെ മുന്നോട്ടെടുത്തു... "എന്താ... എന്താ ദീപു... " നീലു ആകാംഷയോടെ ചോദിച്ചു... "ഏയ്... ഇനി എന്ത് ചെയ്യും എന്ന് ആലോചിക്ക്യ..." "എന്ത് ആലോചിക്കാൻ... ഞാൻ നേരെ ചെന്ന് അമ്മയോട് പറയും... പിന്നെ പിന്നെ... ഈ താന്തോന്നിയെ അങ്ങ് കെട്ടും..." അവന്റെ തോളിൽ തല ചാരി പറഞ്ഞു... പറയുമ്പോ ഇരുവർക്കും അറിയാമായിരുന്നു നടക്കാൻ എളുപ്പമല്ല എന്ന കാര്യം... ദീപൻ സഡ്ഡൻ ബ്രേക്ക് ഇട്ടു... "എന്താ..." ഗ്ലാസിന് പുറത്തേക്ക് തല നീട്ടി അവൻ ചോദിച്ചു.. "ഓ... ഏതോ ഒരു വണ്ടി മറിഞ്ഞിട്ടുണ്ട്... നിങ്ങൾക്ക് എവിടെക്കാ പോവണ്ടേ..." "ഞങ്ങൾക്ക് ടോപ്പിലേക്കാ..." "ആ എന്നാൽ ദാ ഒരൽപം പുറകോട്ടെടുത്ത് ദാ ആ ഇടത്തോട്ടുള്ള വഴിയിലൂടെ പൊക്കോ... ആരും ഉണ്ടാവില്ല കുറച്ച് വളയണം എന്നാലും ഈ വണ്ടിയായ കാരണം കേറി പൊക്കോളും... " " ഒക്കെ ചേട്ടാ... നന്ദി..." ദീപൻ ആ വഴിയിലോട്ട് വണ്ടി തിരിച്ചു... കയറ്റവും വളവും ഒക്കെ ചേർന്ന അൽപ്പം റിസ്ക്ക് ഉള്ള വഴിയാണ്... രണ്ടു വണ്ടിക്ക് കഷ്ടി കടന്നു പോകാം... അവൻ വണ്ടി എടുത്തു... വലത്തേ ഭാഗത്ത് കൊക്കയാണ്... ദീപന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു... അവളും... "ഏയ് ... എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നെ... ഞാൻ അമ്മയോട് എല്ലാം പറഞ്ഞോളാം..." "ഏയ്... എനിക്ക് കുഴപ്പമൊന്നും ഇല്ല... പക്ഷെ... തമ്പുരാട്ടി... നിനക്ക് തോന്നുന്നുണ്ടോ നീലു തമ്പുരാട്ടി സമ്മതിക്കുമെന്ന്..." ദീപൻ ആശങ്ക വെളിപ്പെടുത്തി... നീലുവിന് അറിയാമായിരുന്നു ഒന്നും എളുപ്പമല്ല എന്ന്... "പിന്നെ സൂക്ഷിക്കണം..." അവൾ പറഞ്ഞു... "എന്തിന്..." "അല്ല ഇതൊക്കെ അറിഞ്ഞു കഴിഞ്ഞാൽ പിന്നെ എന്ത് ബഹളമാണ് ഉണ്ടാവാൻ പോകുന്നെ എന്നറീല്ല..." നീലുവിന്റെ മുഖത്ത് നല്ല ടെൻഷൻ കണ്ടു... അവൻ അവളുടെ മുഖത്തേക്ക് നോക്കി ചിരിച്ചു... "നീ പേടിക്കേണ്ടാ... എന്റെ

💬 Comments

View all comments