0%

Chapter Title : നീലാംബരി 11 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 680

കാത്തോളും..." "അപ്പൊ ഞങ്ങൾ തോട്ടത്തിലുണ്ടാവും..." "ശരി തംബ്രാ..." അവർ തോട്ടത്തിലേക്ക് നടന്നു... സണ്ണി ഭയങ്കര ആലോചനയിലായിരുന്നു... "എന്താ സണ്ണിച്ചാ... " അച്ചു ചോദിച്ചു... "ഏയ് ഒന്നുല്ലടാ... ആ പയ്യനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്... എവിടാണെന്ന് ഒരു വിവരോം ഇല്ല... " ******************************** "ഷംസുക്കാ... നിങ്ങൾ എന്താ ആലോചിക്കുന്നത്... " രാജിതാ മേനോൻ ഷംസുവിന്റെ മേലേക്ക് കിടന്ന് കൊണ്ട് ചോദിച്ചു. അവളുടെ ശരീരത്തിന്റെ ചൂടിലും ഷംസുവിന്റെ മനസ്സും ശരിക്കും മരവിച്ചിരിക്കുകയായിരുന്നു.. "നീ ഒന്നും കൂടി ഒഴിച്ചേ..." കൈയിലുള്ള കാലി ഗ്ലാസ് നോക്കി കൊണ്ട് ഷംസു പറഞ്ഞു... "എന്ത് പറ്റി..." രജിത മേനോൻ കിടക്കയിൽ നിന്നെഴുന്നേറ്റ് മുടി കെട്ടി ഗ്ലാസ് വാങ്ങി നീങ്ങി... ഷംസു അവളെ നോക്കി... അവൾ ടേബിളിന്റെ അടുത്തേക്ക് തിരിഞ്ഞ് നോക്കി... അവളുടെ കണ്ണുകളിൽ ചതി മറഞ്ഞിരിക്കുന്നുവോ... ഷംസു ആകെ സംശയത്തിന്റെ വക്കിലായിരുന്നു... രജിത ഗ്ലാസ് നിറച്ച് വന്നു.. ഷംസു അപ്പോഴും അവളെ നോക്കി കൊണ്ടിരിക്കുകയായിരുന്നു... സാധാരണ ഷംസു നോക്കുമ്പോഴൊക്കെ ആർത്തിയായിരുന്നു ആ കണ്ണുകളിൽ കണ്ടിരുന്നത്... പക്ഷെ ഇപ്പൊ എന്തോ ഒരു മാറ്റം... അവൾ ബെഡിൽ ഇരുന്നു... പിന്നെ കൈ എത്തിച്ച് കട്ടിലിന്റെ അടുത്തുള്ള ടേബിളിൽ നിന്നും ഐസ് ക്യൂബ്സ് എടുത്ത് ഗ്ലാസ്സിൽ ഇടാൻ തുനിഞ്ഞപ്പോഴേക്കും ഷംസു അത് വലിക്ക് തീർത്തിരുന്നു... ഐസ് ക്യൂബ്സ് തിരിച്ചിട്ട് അവൾ ഷംസുവിനോട് ചേർന്നിരുന്നു... "എന്ത് പറ്റി ഇക്കാ... ഇപ്പൊ സന്തോഷിക്കുകയല്ലേ വേണ്ടത്... ഇക്കയുടെ പ്ലാൻ വിജയിച്ചില്ല...നൈസ് ആയിട്ട് സ്റ്റീഫന് ഒരു പണി കൊടുക്കുകയും ചെയ്തു... ഇനി എന്ത് വന്നാലും സ്റ്റീഫന്റെ തലയിൽ ആവില്ലേ..." ഷംസു ഗ്ലാസ് ചുമരിലേക്കെറിഞ്ഞു... പിന്നെ കട്ടിലിൽ

💬 Comments

View all comments